ഓ​രോ ബൂ​ത്തി​ലേ​ക്കും ഏ​ഴു ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ
Tuesday, December 1, 2020 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കും ന​ൽ​കു​ക ഏ​ഴ് ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ. അ​ഞ്ച് ലി​റ്റ​റി​ന്‍റെ ഒ​രു ക്യാ​ൻ, 500 മി​ല്ലി ലി​റ്റ​റി​ന്‍റെ നാ​ല് കു​പ്പി​ക​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കു​ക.
കൂ​ടാ​തെ 18 മാ​സ്‌​കു​ക​ൾ, 12 ജോ​ടി കൈ​യു​റ​ക​ൾ, ആ​റ് ഫേ​സ് ഷീ​ൽ​ഡു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ പി​പി​ഇ കി​റ്റും ഓ​രോ ബൂ​ത്തി​ലേ​ക്കും ന​ൽ​കും. ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 1409 ബൂ​ത്തു​ക​ളാ​ണ് ആ​കെ ജി​ല്ല​യി​ലു​ള്ള​ത്.
പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന വോ​ട്ട​റു​ടെ കൈ​ക​ളി​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് സാ​നി​റ്റൈ​സ​ർ ത​ളി​ക്കും. ഓ​രോ ബൂ​ത്തി​ലും സാ​നി​റ്റൈ​സ​ർ കൃ​ത്യ​മാ​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ന് മു​ന്നി​ലെ ക്യൂ​വി​ൽ വോ​ട്ട​ർ​മാ​ർ ത​മ്മി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം വേ​ണം. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്ക് 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം വോ​ട്ട് ചെ​യ്യാ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ആ ​സ​മ​യം ക്യൂ​വി​ൽ ഉ​ള്ള​വ​രെ ടോ​ക്ക​ൺ ന​ൽ​കി പ്ര​ത്യേ​ക മു​റി​യി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും.
ഇ​തി​നാ​യി അ​ഞ്ചി​നു ശേ​ഷം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​പി​ഇ കി​റ്റ് ന​ൽ​കും. ഈ ​പി​പി​ഇ കി​റ്റു​ക​ൾ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.