കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ക​രു​ത​ലോ​ടെ കൊ​ല്ലം
Friday, December 4, 2020 10:53 PM IST
കൊല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​വു​മാ​യി ക​രു​ത​ലോ​ടെ കൊ​ല്ലം എ​ന്ന ബോ​ധ​വ​ത്ക​ര​ണ ഗാ​ന​മി​റ​ക്കി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. മാ​സ് മീ​ഡി​യ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ എ​ട്ട​ര മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ഗാ​ന​ത്തി​ന്‍റെ സി ​ഡി പ്ര​കാ​ശ​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത നി​ര്‍​വ​ഹി​ച്ചു. മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ദി​ലീ​പ് ഖാ​ന്‍ സിഡി ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹ്യ അ​ക​ല​വും ശു​ചി​ത്വ​വും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ബോ​ധ​വ​ത്ക​ര​ണ ഗാ​ന​ത്തി​ലു​ള്ള​ത്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വേ​ള​യി​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ബോ​ധ​വ​ത്ക​ര​ണ ഗാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡിഎംഒ ​പ​റ​ഞ്ഞു.

ന​യ​ന​ന്‍ ന​ന്ദി​യോ​ടാ​ണ് ഗാ​ന ര​ച​ന. എം ​നാ​രാ​യ​ണ​ന്‍, കു​മാ​രി അ​റോ​റ എ​ന്നി​വ​ര്‍ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​ജെ മ​ണി​ക​ണ്ഠ​ന്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ് ശ്രീ​കു​മാ​ര്‍, ജോ​ണ്‍​സ​ന്‍ മാ​ത്യു, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.