ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് ബാ​ല​റ്റ് എ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്ച
Friday, December 4, 2020 10:53 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് വി​മു​ക്ത​രാ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും രോ​ഗ​ബാ​ധി​ത​ർ​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​നം ശാ​സ്താം​കോ​ട്ട ബ്ലോ​ക്കി​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. വാ​ഹ​ന സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ക​ടു​ത്ത അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. ഇ​ത്ത​ര​ക​ക്കാ​ർ​ക്കാ​യി ബാ​ല​റ്റ് വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മ​റ്റ് ബ്ലോ​ക്കു​ക​ളി​ൽ ഈ ​ജോ​ലി ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​രി​ക്കെ​യാ​ണ് ശാ​സ്താം​കോ​ട്ട​യി​ൽ ഇ​നി​യും കി​ട്ടാ​ത്ത ബാ​ല​റ്റി​നാ​യി കോ​വി​ഡ് ബാ​ധി​ത​രും രോ​ഗ​വി​മു​ക്ത​രും കാ​ത്തി​രി​ക്കു​ന്ന​ത്.
ഇ​ത് സം​ബ​ന്ധി​ച്ച ചു​മ​ത​ല​യു​ള്ള താ​ഴേ​ത്ത​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്കാ​റി​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. കൊ​ല്ലം ഡെ​യ​റി ഡ​വ​ല​പ്പ്മെ​ന്‍റ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ണ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്കി​ന്‍റെ ചു​മ​ത​ല​യു​ള്ള വ​ര​ണാ​ധി​കാ​രി.