കിഴക്കന്‍ മേഖല വോട്ടെടുപ്പിന് സജ്ജം
Friday, December 4, 2020 10:55 PM IST
അ​ഞ്ച​ല്‍: വോ​ട്ടിംഗി​ന് ആ​വ​ശ്യ​മാ​യ യ​ന്ത്രസാ​മ​ഗ്രി​ക​ള്‍ അ​ട​ക്കം എ​ത്തി​ച്ച് കി​ഴ​ക്ക​ന്‍ മേ​ഖ​ല ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​യി. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യെ​ത്തി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഇ​ന്ന​ലെ ബ്ലോ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ തെ​ന്മ​ല ഡി ​എ​ഫ് ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്തു. 42 ടേ​ബി​ളു​ക​ളി​ല്‍ ആ​റു​വീ​തം യ​ന്ത്ര​ങ്ങ​ളി​ല്‍ ഒ​രേ സ​മ​യം ബാ​ല​റ്റ് സ​ജ്ജീ​ക​രി​ക്കും വി​ധ​മാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍.

ഏ​ഴി​ന് രാ​വി​ലെ മു​ത​ല്‍ അ​താ​ത് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​വും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി തീ​രു​മാ​നി​ച്ച ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി തീ​രു​മാ​നി​ച്ച ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ്‌ പ​രി​ശോ​ധ​ന​യും ഇ​ന്ന​ലെ മു​ത​ല്‍ ആ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്‌ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​സ്റ്റ്‌ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സാ​യു​ധ പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ബ്ലോ​ക്ക് ഡി​വി​ഷ​നി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യും സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്നും ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി തെ​ന്മ​ല ഡി​എ​ഫ്‌​ഒ ര​തീ​ഷ്‌ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.