പൊ​ടി​പാ​റും പ്ര​ചാ​ര​ണം
Friday, December 4, 2020 10:55 PM IST
കൊ​ല്ലം: വോ​ട്ടെ​ടു​പ്പി​ന് മൂ​ന്നു​ദി​നം മാ​ത്രം അ​വ​ശേ​ഷി​ക്കെ ജി​ല്ല​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം പൊ​ടി​പാ​റി കൊ​ടു​മു​ടി ക​യ​റു​ന്നു. പ​ര​സ്യ പ്ര​ചാ​ര​ണം നാ​ളെ വൈ​കു​ന്നേ​രം അ​വ​സാ​നിക്കാനി​രി​ക്കെ ശ​ബ്ദ​പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ആ​ൾ​ക്കൂ​ട്ട പ്ര​ചാ​ര​ണം പൊ​തു​വേ കു​റ​വാ​ണ്. അ​തേ​സ​മ​യം നാ​ട്ടി​ട​വ​ഴി​ക​ളി​ലും ന​ഗ​ര​വീ​ഥി​ക​ളി​ലും പാ​ട്ടും അ​ഭ്യ​ർ‌​ഥ​ന​യു​മാ​യി വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്നു.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചെ​റി​യ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ മി​നി പ​തി​പ്പ് എ​ന്ന് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കാം. എ​തി​രാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ ക​രു​ത്ത് കാ​ട്ടാ​നു​ള്ള ആ​വേ​ശ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. പ്ര​ചാ​ര​ണം പൂ​ത്തു​ല​ഞ്ഞ മ​ട്ടാ​ണ് എ​ല്ലാ​യി​ട​ത്തും. ഇ​നി​യു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​വി​ശേ​ഷ​ത​ക​ൾ പ​ല​തും പ്ര​തീ​ക്ഷി​ക്കാം.

സാ​ന്പി​ൾ വോ​ട്ടിം​ഗ് മെ​ഷീ​നു​മാ​യി വോ​ട്ട​ർ​മാ​ർ​ക്ക് ക്ലാ​സെ​ടു​ക്കു​ന്ന സ്ക്വാ​ഡു​ക​ളും വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങു​ന്നു. മി​ക്ക​യി​ട​ത്തും ഇ​വ​ർ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ണ്ട്. ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര്യ​ട​ന തി​ര​ക്കി​ലാ​ണ്. അ​വ​ർ​ക്കൊ​പ്പം പൈ​ല​റ്റും എ​സ്കോ​ർ​ട്ടു​മാ​യി പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്.

പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ചൂ​ട് പ​ക​ര​നാ​ൻ നേ​താ​ക്ക​ളും രം​ഗ​ത്തു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. മ​ന്ത്രി തോ​മ​സ് ഐ​സ​ക്, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു.