പോ​ളിംഗ് പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് ഇ​ന്ന് പ​രി​ശീ​ല​നം
Saturday, December 5, 2020 10:49 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി നി​യ​മ​നം ല​ഭി​ച്ച​വ​രി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത പു​തു​താ​യി നി​യ​മി​ത​രാ​യ​വ​ര്‍ ഉ​ള്‍​പ്പ​ടെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്കും ഒ​ന്നാം പോ​ളിംഗ് ഓ​ഫീ​സ​ര്‍​ക്കും ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ സി ​കേ​ശ​വ​ന്‍ മെ​മ്മേ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​ണ്ട​റ: തൃ​ക്ക​രു​വ, പ​ന​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ​ന​യം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ൺ ഒ​ന്നാം വാ​ർ​ഡി​ൽ ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ്രാ​ണി കോ​ടി​യി​ൽ അ​വ​സാ​നി​ച്ചു.
ഗ്രാമ പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥിക​ൾക്കൊപ്പം ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ലീ​ലാ​കൃ​ഷ്ണ​നും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ പെ​രു​മ​ണി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പ​ത്മ​കു​മാ​ർ, കു​രീ​പ്പു​ഴ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.