കോവിഡ് വാക്സിന്‍ കൊല്ലത്ത് എത്തി: ആദ്യഘട്ട വിതരണം നാളെ
Thursday, January 14, 2021 10:35 PM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്നു കൊ​ണ്ട് ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റി​ല്‍ നി​ന്ന് 25,960 ഡോ​സ് കോ​വി​ഡ് 19 വാ​ക്സി​ന്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒന്നോ​ടെ കൊ​ല്ലം സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗ് അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍ ശ്രീ​ല​ത, ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ ​വി കൃ​ഷ്ണ​വേ​ണി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​എ​സ് ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ജെ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ക്സി​ന്‍ ഏ​റ്റു​വാ​ങ്ങി.

നാ​ളെ മു​ത​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ന​ല്‍​കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​നി​ര​യി​ല്‍ നി​ല്‍​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 50 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കും.

ഒ​രു ദി​വ​സം ഒ​രു കേ​ന്ദ്ര​ത്തി​ല്‍ 100 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ര്‍ ഉ​റ​പ്പാ​യും അ​ടു​ത്ത ഡോ​സ് എ​ടു​ക്ക​ണം. ര​ണ്ട് പ്രാ​വ​ശ്യം വാ​ക്സി​ന്‍ എ​ടു​ത്താ​ല്‍ മാ​ത്ര​മേ ഫ​ലം ല​ഭി​ക്കൂ. 28 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് ര​ണ്ടാ​മ​ത്തെ വാ​ക്സി​ന്‍ എ​ടു​ക്കേ​ണ്ട​ത്. വാ​ക്സി​നെ​പ്പ​റ്റി തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ​ര​ത്ത​രു​ത്.

വാ​ക്‌​സി​ല്‍ വി​ത​ര​ണം പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് പൂ​ര്‍​ത്തി​യാ​കാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​തു​വ​രെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത പ​റ​ഞ്ഞു.

കൊ​ല്ലം പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, കൊ​ല്ലം വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി, കൊ​ല്ലം ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, മെ​ഡി​സി​റ്റി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി, ച​വ​റ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, നെ​ടു​മ​ണ്‍​കാ​വ് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, ചി​ത​റ മാ​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍.