കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കു​ണ്ട​റ​യി​ൽ
Friday, January 15, 2021 11:46 PM IST
കൊ​ല്ലം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കു​ണ്ട​റ ഗു​രു​ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.12 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നാ​ളെ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എം ല​ക്ഷ്മി​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് വെ​ർ​ച്വ​ൽ ആ​യി​ട്ടാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്നും 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നും 240 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് ഷി​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ ഹ​രി​കു​മാ​ർ , സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.