യൂ​റോ​പ്പി​ല്‍ നി​ന്നു​മു​ള്ള തി​രു​സ്വ​രൂ​പം ഇ​ന്ന് തെ​ക്കും​ഭാ​ഗ​ത്ത്
Friday, January 15, 2021 11:46 PM IST
ച​വ​റ സൗ​ത്ത്: യൂ​റോ​പ്പി​ല്‍ നി​ന്നു​ള​ള ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് ജെ​റോം ദേ​വ​ലാ​യ​ത്തി​ലെ വി​കാ​രി ഫാ. ​റെ​ജി​സ​ണ്‍ റി​ച്ചാ​ര്‍​ഡി​ന് കൈ​മാ​റും.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ങ്ക​ശേ​രി ബി​ഷ​പ് ഹൗ​സ് ചാ​പ്പ​ലി​ല്‍ കൊ​ല്ലം രൂ​പ​താ അ​ധ്യ​ക്ഷ​ന്‍ ഡോ.​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ കൈ​യി​ല്‍ നി​ന്നു​മാ​ണ് ഏ​റ്റു വാ​ങ്ങു​ന്ന​ത്. ക​ത്തോ​ലി​ക്കാ സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച ര​ണ്ട് മ​രി​യ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ട​ലു​ക​ളാ​ണ് പോ​ര്‍​ച്ചു​ഗ​ലി​ല്‍ ഉ​ള​ള ഫാ​ത്തി​മ​യി​ലെ മാ​താ​വി​ന്‍റേ​തെ​ന്ന് വി​ശ്വാ​സി​ക​ള്‍ പ​റ​യു​ന്നു.
അ​വി​ടെ​യു​ള​ള മാ​താ​വി​ന്‍റെ സ്വ​രൂ​പ​മാ​ണ് ഇ​ട​വ​ക വി​കാ​രി​ക്ക് കൈ​മാ​റു​ന്ന​ത്. ഏ​റ്റു​വാ​ങ്ങു​ന്ന സ്വ​രൂ​പം വി​ശ്വാ​സി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്ത വി​ശു​ദ്ധ ജ​റോ​മി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ച്ചേ​രും. ഇ​ന്ന് മു​ത​ല്‍ ഫെ​ബ്രു​വ​രി 14-വ​രെ ദി​വ്യ​ബ​ലി​യും ന​ട​ക്കും.