ച​വ​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ കോവിഡ് വാക്സിൻ എത്തി
Friday, January 15, 2021 11:50 PM IST
ച​വ​റ: ച​വ​റ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള​ള കോ​വി​ഡ് വാ​ക്സി​ൻ ച​വ​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍ററി​ലെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് 2.30 നാ​ണ് വാ​ക്സി​ൻ എ​ത്തി​ച്ച​ത്. വാ​ക്സി​ൻ ഇ​ന്ന് രാ​വി​ലെ 8.30 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ക്കും. പ​ന്മ​ന​യി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ആ​ദ്യം കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വാ​ക്സി​നെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​നീ​തു ജ​ലീ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, മ​ധു, ആ​ന​ന്ദ​വ​ല്ലി എ​ന്നി​വ​ർ ചേ​ർ​ന്ന് മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്.