പുനലൂർ: കേരളം ഗോഡ്സ് ഓൺ കൺട്രി എന്നത് കേരളം ഗോൾഡ് സ്കാം കൺട്രി ആയി മാറിയതാണ് പിണറായി വിജയന്റെ ഭരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് എ ഐ സി സി സെക്രട്ടറി പി.വിശ്വനാഥൻ. പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം വിദ്യാസമ്പന്നരുടെയും വിവേകശാലികളുടെയും നാടാണ്. എന്നാൽ ഇന്ന് ഭരണകർത്താക്കൾ തന്നെ അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്നും വാഷ് ഔട്ടായി മാറുമെന്ന് പി വിശ്വനാഥൻ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ, നിയോജകമണ്ഡലം ചുമതലയുള്ള കെപിസിസി സെക്രട്ടറി ഡോ. ജി വി ഹരി, കെപിസിസി മുൻ വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെപിസിസി നിർവാഹകസമിതി അംഗം പുനലൂർ മധു, കെപിസിസി സെക്രട്ടറി സൈമൺ അലക്സ് എസ്. താജുദീൻ, ഡിസിസി ഭാരവാഹികളായ നെൽസൺ സെബാസ്റ്റ്യൻ, കെ ശശിധരൻ,
ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, എബ്രഹാം ജോർജ്, കരവാളൂർപഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, യുഡിഎഫ് ചെയർമാൻ എ എ ബഷീർ, മണ്ഡലം പ്രസിഡന്റുമാരായ ആർ. അജയകുമാർ, ജി.ജയപ്രകാശ്, കെ സുകുമാരൻ, സജി ജോർജ്, ഷിബു കൈ മണ്ണിൽ, ബിനു ശിവപ്രസാദ്, എടി ഫിലിപ്പ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യാ തുളസി, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ അടൂർ എൻ ജയപ്രസാദ്, ഇടമൺ ഇസ്മായിൽ, സഞ്ചയ് ഖാൻ, കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർമാർ, പഞ്ചായത്ത് അംഗങ്ങൾ മുനിസിപ്പൽ കൗൺസിലർമാർ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ത്രിതല പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർഥികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പുതിയ പഞ്ചായത്ത് പ്രസിഡന്റുമാരെ യോഗത്തിൽ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആരംപുന്ന കെ. വിജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബു അലക്സ് പ്രസംഗിച്ചു.