പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ലജീ​വ​ൻ പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം
Sunday, January 17, 2021 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും മു​ട​ങ്ങി കി​ട​ക്കു​ന്നു പ​ദ്ധ​തി​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്നും നി​ല​വി​ലെ ചെ​റു​തും വ​ലു​തു​മാ​യ
പ്ര​വ​ർ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ല​ജീ​വ​ൻ മി​ഷ​ൻ ജ​ല​നി​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​പു​ല​മാ​യ യോ​ഗം 18ന് ​രാ​വി​ലെ പ​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വെ​ച്ച് ചേ​രും.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ​യും ജ​ല​നി​ധി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചേ​രു​ന്ന അ​വ​ലോ​ക​നാ യോ​ഗ​ത്തി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ, പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി.​ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജ​ല​ജീ​വ​ൻ മി​ഷ​ൻ, ജ​ല​നി​ധി എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.