ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, January 20, 2021 2:21 AM IST
പോ​ത്ത​ൻ​കോ​ട്: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ണി​യാ​പു​രം ക​രി​ച്ചാ​റ അ​പ്പോ​ളോ കോ​ള​നി കു​ന്നി​ൽ വീ​ട്ടി​ൽ ബി​നു-​ര​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ജി​ൽ (23)ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന സു​ഹൃ​ത്തും ബ​ന്ധു​വു​മാ​യ അ​നി​ലി​നെ ഗു​രു​ത​ര പ​രി​ക്ക​ളോ​ടെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ച​ന്ത​വി​ള ന​രി​ക്ക​ലി​ൽ വി​ജി​ൽ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​രെ വ​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. വി​ജി​ലും ന​രി​ക്ക​ൽ സ്വ​ദേ​ശി​നി​യു​മാ​യ പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ​വും വ​ള​യി​ട​ൽ ച​ട​ങ്ങും തി​ങ്ക​ളാ​ഴ്ച ന​ട​ന്നി​രു​ന്നു. സം​സ്‌​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.​വി​ജി​ത്ത്, വി​പി​ൻ എ​ന്നി​വ​ർ വി​ജി​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.