അ​നാ​മി​യ​യ്ക്ക് പ്ര​തി​ഭാ​മ​ര​പ്പ​ട്ടം അ​വാ​ർ​ഡ്
Wednesday, January 20, 2021 11:18 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​ധ്യാ​പ​ക- വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യ എ​ൽ സു​ഗ​ത​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​സം തോ​റും ന​ൽ​കി വ​രു​ന്ന അ​വാ​ർ​ഡ് അ​നാ​മി​യ​ക്ക്.
ഇ​ത് ആ​റാ​മ​ത്തെ അ​വാ​ർ​ഡ്‌ ദാ​ന ച​ട​ങ്ങാ​ണ്. ത​ന്‍റെ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന നേ​ട്ട​ങ്ങ​ൾ നേ​ടു​ന്ന​തോ​ടൊ​പ്പം പ​രി​സ്ഥി​തി​സ്നേ​ഹ​വും മാ​ന​വി​ക​ത​യും സ​ഹ​ജീ​വി സ്നേ​ഹ​വും നി​ല​നി​ർ​ത്തി മു​ന്നേ​റു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നം കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡി​ന് പി​ന്നി​ലു​ള്ള ല​ക്ഷ്യം.
2019 ലെ ​മി​ക​ച്ച ബാ​ല​താ​ര​ത്തി​ലു​ള്ള കേ​ര​ളാ ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ര്‍​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​യെ തേ​ടി​യെ​ത്തി​യ​ത്. അ​ഞ്ച​ൽ നെ​ട്ട​യം സ​രോ​വ​ര​ത്തി​ല്‍ രാ​ജേ​ന്ദ്ര​ന്‍റെ​യും സു​ജി​യു​ടെ​യും മ​ക​ളാ​ണ് അ​നാ​മി​യ.
അ​ഞ്ച​ല്‍ കു​രു​വി​ക്കോ​ണം സ​ഹ്യാ​ദ്രി സെ​ൻ​ട്ര​ല്‍ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ഥി​നി​യാ​ണ് അ​നാ​മി​യ. 23 ന് ​രാ​വി​ലെ 10 ന് ​അ​നാ​മി​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​രാ​ജു അ​നാ​മി​യ​ക്ക് അ​വാ​ർ​ഡ് ന​ൽ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ധ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​അ​ജ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു​വി​നോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഓ​മ​ന മു​ര​ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ഖി​ൽ, സാ​ഹി​ത്യ കാ​രി ര​ശ്മി മി​നി രാ​ജ്, എ​ൽ സു​ഗ​ത​ൻ, മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് അ​നാ​മി​യ വീ​ട്ടു​മു​റ്റ​ത്ത് ഫ​ല​വൃ​ക്ഷം വെ​ച്ച് പി​ടി​പ്പി​ക്കും. ക​ലാ -സാ​ഹി​ത്യ​രം​ഗ​ത്തു​ള്ള​വ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.