പോ​ള​ച്ചി​റ​യി​ൽ പു​ഞ്ച​കൃ​ഷി മു​ട​ങ്ങി
Thursday, January 21, 2021 10:50 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ പോ​ള​ച്ചി​റ ഏ​ലാ​യി​ൽ പു​ഞ്ച​കൃ​ഷി മു​ട​ങ്ങി. 1500 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള ഈ ​ഏ​ലാ​യി​ൽ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, കൃ​ഷി വ​കു​പ്പും മ​ത്സ്യ​കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി​യും മ​റ്റും ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​ക​യാ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ക്കു​ന്ന നെ​ല്ല് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചി​റ​ക്ക​ര ബ്രാ​ൻ​ഡ് അ​രി ഉ​ല്പാ​ദി​പ്പി​ച്ച് വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്ന​ത്.​കൃ​ഷി മു​ട​ങ്ങി​യ​ത് നെ​ൽ​ക​ർ​ഷ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തും ക​ർ​ഷ​ക സം​ഘം വു ​മ​ട​ങ്ങു​ന്ന സ​മി​തി സാ​ധാ​ര​ണ ന​വം​ബ​ർ അ​വ​സാ​ന​മോ ഡി​സം​ബ​ർ ആ​ദ്യ ആ​ഴ്ച​ക​ളി​ലോ ആ​ണ് പോ​ള​ച്ചി​റ പു​ഞ്ച​ക്കാ​യ​ലി​ലെ വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​ത്. വെ​ള്ളം വ​റ്റി​ക്കു​ന്ന​തോ​ടൊ​പ്പം പു​ഞ്ച​ക്കാ​യ​ലി​ലെ മ​ത്സ്യം ലേ​ലം ചെ​യ്ത് വി​ല്ക്കും.​ഇ​തി ലു​ടെ​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കൃ​ഷി മു​ട​ങ്ങി​യ​തോ​ടെ ഈ ​വ​രു​മാ​ന​വും പ​ഞ്ചാ​യ​ത്തി​ന് കി​ട്ടാ​താ​യി.​ഇ​പ്പോ​ൾ പോ​ള​ച്ചി​റ​യി​ലെ മ​ത്സ്യം ചി​ല​ർ വ​ല​യി​ട്ട് പി​ടി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ്. മ​ത്സ്യ ലേ​ലം ന​ട​ക്കാ​ത്ത​ത് പ​രി​സ​ര​ത്തെ ചി​ല ഗൂ​ണ്ടാ സം​ഘ​ങ്ങ​ൾ​ക്ക് ഗു​ണ​മാ​യി.​മ​ത്സ്യം യ​ഥേ​ഷ്ടം പി​ടി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ്.

പോ​ള​ച്ചി​റ​യി​ൽ ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കി ക​ഴി​ഞ്ഞാ​ൽ നെ​ൽ​കൃ​ഷി​ക്ക് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു.
കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത്തും വ​ള​വും സൗ​ജ​ന്യ​മാ​യും സ​ബ്സി​ഡി നി​ര​ക്കി​ലും ന​ല്കു​മാ​യി​രു​ന്നു. കൃ​ഷി ന​ശി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​ര​വും പ​രി​ഗ​ണി​ച്ചി​രു​ന്നു. ഇ​നി പു​ഞ്ച​കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത കാ​ലാ​വ​സ്ഥ​യാ​ണ്.​ജ​നു​വ​രി​യി​ൽ കൃ​ഷി​യി​റ​ക്കി മാ​ർ​ച്ചി​ന് മു​മ്പ് കൊ​യ്തു ക​യ​റേ​ണ്ട​താ​ണ്. ഇ​ല്ലെ​ങ്കി​ൽ കാ​ലാ​വ​സ്ഥ ച​തി​ക്കും.​കൃ​ഷി ന​ഷ്ട​മാ​കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഈ ​സ​മ​യ​ത്താ​യ​തി​നാ​ൽ നേ​തൃ​ത്വം ന​ല്‌​കേ​ണ്ട​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ല​വി​ലി​ല്ലാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ​തി​നാ​ൽ ക​ർ​ഷ​ക സ​മി​തി​യും സ​ജീ​വ​മാ​യി​ല്ല. തി​ര​ഞ്ഞെ​ടു​പ്പ്പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ഭ​യ​ന്ന് കൃ​ഷി വ​കു​പ്പും നി​ശ്ച​ല​മാ​യി​രു​ന്നു.​ഇ​തോ​ടെ കൃ​ഷി മു​ട​ങ്ങി.

വെ​ള്ളം വ​റ്റി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് മ​റ്റൊ​രു നേ​ട്ട​വു​മു​ണ്ടാ​യി.​പോ​ള​ച്ചി​റ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴാ​ത്ത​തി​നാ​ൽ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യോ​ളം വാ​ർ​ഡു​ക​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി​യി​ല്ല.