കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്ന്; ധ​ർ​ണ ഇ​ന്ന്
Friday, January 22, 2021 10:59 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യോ ചെ​യ്യാ​തെ നി​ര​ന്ത​ര​മാ​യി അ​വ​ഗ​ണി​ക്കു​ന്ന കു​ന്ന​ത്തൂ​ർ എം​എ​ൽ​എ​യു​ടെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റേ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​മൈ​നാ​ഗ​പ്പ​ള്ളി ത​ട​ത്തി​ൽ മു​ക്ക് റെ​യി​ൽ​വേ ക്രോ​സ് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു കോ​ശി വൈ​ദ്യ​ൻ അ​റി​യി​ച്ചു.
കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തോ​ട് നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത്. 2012-ൽ ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങി ന​ൽ​കി​യ​താ​ണ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്. തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​ത്തി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടും സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കു​ന്ന​ത്തൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ യാ​ത്രാ​ദു​രി​തം ഉ​ണ്ടാ​ക്കു​ന്ന മൈ​നാ​ഗ​പ്പ​ള്ളി ക്രോ​സി​ൽ മേ​ൽ​പ്പാ​ലം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് കു​ന്ന​ത്തൂ​രി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.