ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, January 23, 2021 1:43 AM IST
കു​ണ്ട​റ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മു​ള​വ​ന കോ​ട്ട​പ്പു​റം മാ​ങ്കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ റി​നു (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ള​വ​ന ചൊ​ക്ക​ൻ​കു​ഴി​ക്കും കോ​ട്ട​പ്പു​റ​ത്തി​നും മ​ധ്യേ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ റീ​നു​വി​നെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ആ​ഡം​ബ​ര ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റീ​നു​വി​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. പി​താ​വ്: ജോ​സ​ഫ്. മാ​താ​വ്: പ​രേ​ത​യാ​യ റീ​ത്ത. സ​ഹോ​ദ​ര​ൻ: റി​ജോ. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു.