കെ -​സി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​യെ ത​ക​ർ​ത്ത് സ്വ​കാ​ര്യ​വ​ത്്ക​രി​ക്കാ​നെ​ന്ന് ജീ​വ​ന​ക്കാ​ർ
Sunday, February 21, 2021 10:58 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​പ ക​മ്പി​നി​യാ​യി രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ കെ-​സി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​യെ ന​ശി​പ്പി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​രെ വി​ആ​ർ​എ​സ് വാ​ങ്ങി പു​റ​ത്തു പോ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​ർ.
പു​റ​ത്തു പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് കെ​എ​സ്ആ​റോ, കെ​എ​സ്എ​സ്ആ​റോ ബാ​ധ​ക​മ​ല്ലാ​ത്ത സി​ഫ്റ്റ് ക​മ്പി​നി​യി​ൽ ജോ​ലി​യെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും ജീ​വ​ന​ക്കാ​ർ ഭ​യ​പ്പെ​ടു​ന്നു. ഒ​രി​ക്ക​ലും ക​ര​ക​യ​റാ​ൻ പ​റ്റാ​ത്ത കെ​എ​സ്ആ​ർ​ടി​സി പ​ത്ത് വ​ർ​ഷ​ത്തി​ന​കം ത​ന്നെ പി​രി​ച്ചു​വി​ടു​ക​യോ സി​ഫ്റ്റി​ൽ ല​യി​പ്പി​ക്കു​ക​യോ ചെ​യ്യേ​ണ്ടി വ​രും എ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​ത് സൂ​പ്പ​ർ​ഫാ​സ്റ്റ് , ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളാ​ണ്. ലോ​ക്ക് ഡൗ​ണി​ന് മു​മ്പ് പ്ര​തി​മാ​സ വ​രു​മാ​നം 200 കോ​ടി​യോ​ള​മെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ നേ​ടി​യി​രു​ന്ന​ത് സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളാ​യി​രു​ന്നു. 3500 ഓ​ളം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളു​ള്ള​തി​ൽ ഭു​രി​ഭാ​ഗ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പേ​രി​ൽ ന​ഷ്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​യാ​ണ്. സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളു​ടെ റൂ​ട്ടും കെ​എ​സ് ആ​ർ​ടി​സി​യു​ടെ ന​ല്ല ബ​സു​ക​ളും കെ-​സി​ഫ്റ്റി​ന് കൈ​മാ​റു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​യും.
ശ​മ്പ​ളം ന​ൽ​കാ​നും ഡീ​സ​ൽ അ​ടി​ക്കാ​നും പ​ണ​മി​ല്ലാ​തെ ഇ​പ്പോ​ഴ​ത്തെ​ക്കാ​ൾ വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്താ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ആ ​അ​വ​സ്ഥ​യി​ൽ ജീ​വ​ന​ക്കാ​ർ വി​ആ​ർ​എ​സ് വാ​ങ്ങി പു​റ​ത്തു പോ​കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. പു​റ​ത്തു പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സി​ഫ്റ്റി​ൽ തു​ട​രേ​ണ്ടി വ​രും. സി​ഫ്റ്റി​ൽ പി​എ​സ് സി ​മു​ഖേ​ന​യ​ല്ല നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഓ​ഹ​രി മൂ​ല​ധ​ന​ശേ​ഖ​ര​ണ​ത്തി​ലു​ടെ സി​ഫ്റ്റ് അ​വ​സാ​നം സ്വ​കാ​ര്യ ക​മ്പ​നി​യാ​യി മാ​റു​മെ​ന്നും ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
സി​ഫ്റ്റി​ന് വേ​ണ്ടി എ​ത്തു​ന്ന​ത് ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ ആ​യു​സ് പ​ര​മാ​വ​ധി ഏ​ഴ് വ​ർ​ഷം വ​രെ​യാ​ണ്. പി​ന്നീ​ട് ഇ​തി​ന്‍റെ ബാ​റ്റ​റി സം​വി​ധാ​ന​വും മ​റ്റും മാ​റ്റേ​ണ്ടി വ​രും. അ​തി​ന് ഇ​പ്പോ​ഴ​ത്തെ നി​ല​വാ​ര​ത്തി​ൽ ഓ​രോ ബ​സി​നും 60 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ചി​ല​വ് വേ​ണ്ടി വ​രും. (ഈ ​തു​ക ഉ​ണ്ടെ​ങ്കി​ൽ ര​ണ്ട് ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യും.) പ​ത്ത് വ​ർ​ഷ​ത്തെ ക​മ്പ​നി​യാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന സി​ഫ്റ്റി​ന്‍റെ ഈ ​ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി അ​ന്ന് ഉ​ണ്ടെ​ങ്കി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ആ ​ബാ​ധ്യ​ത കൂ​ടി കെ​എ​സ്ആ​ർ​ടി​സി​യ്ക്കാ​വും.
പ​ത്ത് വ​ർ​ഷ​ത്തി​ന​കം ന​ഷ്ടം മു​ലം കെ​എ​സ്ആ​ർ​ടി​സി അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​രി​ക​യോ, സി​ഫ്റ്റി​ൽ ല​യി​പ്പി​ക്കേ​ണ്ടി വ​രി​ക​യോ വേ​ണ്ടി വ​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം സി​ഫ്റ്റ് ഉ​ണ്ടാ​വി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യും ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ൽ ക​ലാ​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക ജീ​വ​ന​ക്കാ​ർ പ​ങ്കു​വെ​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ജ​ൻ​റാം ബ​സു​ക​ളു​ടെ പ്ര​ത്യേ​ക ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കാ​നും ഡ്യൂ​ട്ടി നി​ശ്ച​യി​ക്കാ​നും വ​രു​മാ​നം ക​ണ​ക്കാ​ക്കാ​നു​മാ​ണ് കെ​യു​ആ​ർ​ടി​സി, കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​പ​ക​മ്പി​നി​യാ​യി രൂ​പീ​ക​രി​ച്ച​ത്. അ​തി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യാ​ണ് കെ-​സി​ഫ്റ്റ്. ഓ​ഹ​രി മൂ​ല​ധ​ന​ശേ​ഖ​ര​ണ​ത്തി​ലു​ടെ ത​ന്നെ ഇ​ത് സ്വ​കാ​ര്യ ക​മ്പ​നി​യാ​യി മാ​റും.
കെ-​സി​ഫ്റ്റി​ന് ദേ​ശ​സാ​ത്കൃ​ത റൂ​ട്ടി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ത് മ​റി​ക​ട​ക്കാ​നാ​ണ് ആ​ദ്യം ഉ​പ​ക​മ്പ​നി​യാ​യി തു​ട​ങ്ങു​ന്ന​തെ​ന്നും, പി​ന്നെ കെ​എ​സ്ആ​ർ​ടി​സി​യെ അ​തി​ൽ ല​യി​പ്പി​ക്കു​മെ​ന്നും നി​ശ്ചി​ത കാ​ലം ക​ഴി​യു​മ്പോ​ൾ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കു​മെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.​
സി​ഫ്റ്റ് മാ​നേ​ജ്മെ​ന്‍റി​ന് ഇ​ഷ്ട​മു​ള്ള​വ​രെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ക്കും. ഇ​വ​ർ​ക്ക് വാ​ഹ​ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​തൊ​രു നി​യ​മ​ങ്ങ​ളും ബാ​ധ​ക​മാ​കു​ക​യു​മി​ല്ല. ജീ​വ​ന​ക്കാ​ർ രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ സി​ഫ്റ്റ് രൂ​പീ​ക​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്നു.