കു​രീ​പ്പു​ഴ​യി​ല്‍ പ​ക​ല്‍​വീ​ട് ഒ​രു​ക്കി കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍
Tuesday, February 23, 2021 11:08 PM IST
കൊല്ലം: വാ​ര്‍​ധ​ക്യ​കാ​ല​ത്ത് വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ത​ണ​ലാ​യി തൃ​ക്ക​ട​വൂ​ര്‍ കു​രീ​പ്പു​ഴ​യി​ല്‍ പ​ക​ല്‍ വീ​ട് ഒ​രു​ക്കി കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ്ലാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പ​ക​ല്‍​വീ​ടിന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ്വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി.
കോ​ര്‍​പ്പ​റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പ​ക​ല്‍​വീ​ടാ​ണ് കു​രീ​പ്പു​ഴ​യി​ലേ​ത്. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും, ഉ​ച്ച​ഭ​ക്ഷ​ണ​വും കോ​ര്‍​പ്പ​റേ​ഷ​ന്‍ ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ല്‍​കും.
വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​ന്‍ കെ​യ​ര്‍ ടേ​ക്ക​റു​മാ​രെ കോ​ര്‍​പ്പ​റേ​ഷ​ന്‍ നി​യ​മി​ക്കും. 22 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പ​ക​ല്‍​വീ​ട്ടി​ല്‍ ര​ണ്ട് ഹാ​ളും ര​ണ്ട് മു​റി​ക​ളും ഒ​രു അ​ടു​ക്ക​ള​യും ര​ണ്ട് ടോ​യ്ല​റ്റു​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ എ​സ് ജ​യ​ന്‍, യു ​പ​വി​ത്ര, ജി ​ഉ​ദ​യ​കു​മാ​ര്‍, ഹ​ണി, എ​സ് സ​വി​താ ദേ​വി, കൗ​ണ്‍​സി​ല​ര്‍ ഗി​രി​ജാ തു​ള​സി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.