ഗാ​ന്ധി, നെ​ഹ്രു മൂ​ല്യ​ങ്ങ​ളെ കു​ഴി​ച്ചു​മൂ​ടി​യ കോ​ണ്‍​ഗ്ര​സാ​ണ് ഇ​ന്നത്തേതെന്ന്
Tuesday, February 23, 2021 11:08 PM IST
ശാ​സ്താം​കോ​ട്ട : തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​വ​രെ സ്വ​യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​ന​മി​ല്ലാ​ത്ത​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ഷി​ക്കു​ക​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ലെ മു​റി​വാ​യ ഒ​രു വി​വാ​ദ​സ്ഥ​ല​ത്ത് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് പൂ​ജാ​രി​യാ​വാ​നും പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി. കോ​ണ്‍​ഗ്ര​സ് പാ​ര​മ്പ​ര്യം മ​റ​ന്ന് ചാ​ഞ്ചാ​ടി​ക്ക​ളി​ക്കു​ക​യാ​ണ്. ഗാ​ന്ധി നെ​ഹ്രു മൂ​ല്യ​ങ്ങ​ളെ കു​ഴി​ച്ചു​മൂ​ടി​യ കോ​ണ്‍​ഗ്ര​സാ​ണ് ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ്.
സ്വ​ന്തം​ഭാ​വി​യി​ല്‍ താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് നെ​ഹ്രു​വി​നെ വീ​ണ്ടും പ​ഠി​ക്ക​ണം. ഇ​ത്ത​രം പ​ഠ​ന​മി​ല്ലാ​യ്മ​യാ​ണ് പു​തു​ച്ചേ​രി​യി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ബി​ജെ​പി​യു​ടെ അ​ടി​മ​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി ഉ​റ​പ്പു ന​ല്‍​കി. തൂ​ക്കു​മ​ന്ത്രി​സ​ഭ വ​ന്നാ​ല്‍ ത​ങ്ങ​ള്‍ കാ​ക്കു​മെ​ന്നാ​ണ് ഉ​റ​പ്പ്. കോ​ണ്‍​ഗ്ര​സി​ന്‍റെ യാ​ത്ര നി​ര്‍​ത്തി​യ​പ്പോ​ള്‍ ശ​ക​ലം​പോ​ലും ഇ​ട​ന​ല്‍​കാ​തെ ബി​ജെ​പി തു​ട​ങ്ങി​യി​രി​ക്ക ുക​യാ​ണ്. എ​ല്ലാ മേ​ഖ​ല​യി​ലും​പെ​ട്ട ജ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യാ​യി കാ​ണു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തെ​യാ​ണ്. അ​തി​നാ​ല്‍ സ​ക​ല സ​ര്‍​വേ​യും മാ​റ്റി​വ​ച്ച് പ​റ​യു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി നൂ​റി​നു​മേ​ല്‍ സീ​റ്റു​നേ​ടും. പ​തി​നാ​യി​രം പേ​രെ​യ​ല്ല ദ​ശ​ല​ക്ഷ​ങ്ങ​ളെ ജാ​ഥ​യി​ല്‍ ക​ണ്ടു​ക​ഴി​ഞ്ഞു. ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.
എം​വി ഗോ​വി​ന്ദ​ന്‍, കോ​വൂ​ര്‍​കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ, സു​രേ​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു