വീ​ടി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Friday, February 26, 2021 11:35 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഡി​വൈ​എ​ഫ്ഐ നേ​താ​വിന്‍റെ വീ​ടി​നു​നേ​രെ സം​ഘം ചേ​ർ​ന്ന് എ​ത്തി​യ സാമൂഹൃ ​വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സി​പിഎം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ ​ഷെ​ഫീ​ക്കി​ൻ്റെ ന​മ്പ​രു​വി​കാ​ല​യി​ലു​ള്ള വീ​ടി​നു നേ​രെ​യാ​ണ് ആ​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘ​മാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. വീ​ടി​ന്‍റെ ഇ​രു​മ്പ് ഗേ​റ്റ് ത​ല്ലി​ത്ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന ആ​ക്ര​മി സം​ഘം മ​ഴു​വും വ​ടി​വാ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ത​ക് വെ​ട്ടി പൊ​ളി​ക്കു​ക​യും ജ​ന​ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബു​ള്ള​റ്റ് ബൈ​ക്കും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.
ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും ഓ​ടി കൂ​ടി​യ​തോ​ടെ അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​ക​ൾ എ​ത്തി​യ ര​ണ്ടു ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഷ​ഫീ​ക്കി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​സം​ഘ​ത്തി​ൽ പെ​ട്ട​വ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും ഇ​തി​നെ ഷെ​ഫീ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ടി​ച്ചെ​ത്തി വീ​ട് ആ​ക്ര​മ​ണം ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഷ​ഫീ​ഖ് പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ​സി​പിഎം ​നേ​തൃ​ത്വ​ത്തി​ൽ ന​മ്പ​രു​വി​ക​ല അ​മ്പാ​ടി ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു. സിപിഎം ഏ​രി​യ ക​മ്മി​റ്റി അം​ഗം ക്ലാ​പ്പ​ന സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി ​സ​ജീ​വ​ൻ , പ്ര​വീ​ൺ മ​ന​യ്ക്ക​ൽ, അ​ല​ക്സ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, ആ​ർ ശ​ശി​കു​മാ​ർ, ലാ​ലി, ശ്രീ​ജി​ത്ത് ,ഗോ​പി​ദാ​സ്, അ​ജ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യും സി​പി​ഐ​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.