തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ പൂ​ർ​ണം
Saturday, February 27, 2021 11:29 PM IST
കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ത്സ്യന​യ​ത്തി​ലെ മാ​റ്റ​ത്തി​നെ​തി​രേ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം.ചി​ല സം​ഘ​ട​ന​ക​ൾ അ​വ​സാ​ന നി​മി​ഷം ഹ​ർ​ത്താ​ലി​ൽ നി​ന്ന് പി​ന്മാ​റി​യെ​ങ്കി​ലും ഹാ​ർ​ബ​റു​ക​ൾ നി​ശ്ച​ല​മാ​യി​രു​ന്നു. ശ​ക്തി കു​ള​ങ്ങ​ര, നീ​ണ്ട​ക​ര വാ​ടി ത​ങ്ക​ശേ​രി പോ​ർ​ട്ട് കൊ​ല്ലം എ​ന്നീ ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്ന് ആ​രും ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി മു​ത​ൽ ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും തീ​ര​ത്ത് അ​ടു​പ്പി​ച്ചി​രു​ന്നു.

ഫി​ഷ് ലാ​ന്‍റിം​ഗ് സെ​ന്‍ററു​ക​ൾ എ​ല്ലാം വി​ജ​ന​മാ​യി​രു​ന്നു. മ​ത്സ്യ ലേ​ല​വും വി​പ​ണ​ന​വും ഇ​വി​ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യി ന​ട​ന്നി​ല്ല.ഹാ​ർ​ബ​റു​ക​ളോ​ട് ചേ​ർ​ന്നു​ള്ള മ​ത്സ്യ ക​ച്ച​വ​ട​വും ഇ​ല്ലാ​യി​രു​ന്നു. അ​തേ സ​മ​യം പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യെ ഹ​ർ​ത്താ​ൽ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല.

കാ​യ​ലി​ലെ മ​ത്സ്യ​ബ​ന്ധ​നം ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു. ച​വ​റ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​നെ​തി​രെ തീ​ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്തം​മാ​യി​രി​ക്കെ ക​രാ​റി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ത്സ്യ തെ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ തീ​ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.

നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യ​വി​പ​ണ​നം ന​ട​ന്നി​ല്ല .ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ ദി​വ​സ പ​ണി​ക്കാ​യി പോ​കു​ന്ന ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ഇ​ന്ന​ലെ ക​ട​ലി​ൽ പോ​യി​ല്ല.ചി​ല സ്റ്റോ​റേ​ജ് യാ​ന​ങ്ങ​ൾ മ​ത്സ്യ​വു​മാ​യി​പു​ല​ർ​ച്ചെ എ​ത്തി വി​പ​ണ​നം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് രാ​വി​ലെ ആറിന് ​ശേ​ഷം ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യ വി​പ​ണ​നം ന​ട​ന്നി​ല്ല .

ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വ​ന്ന മാ​റ്റ​വും മീ​ൻ ല​ഭ്യ​ത ന​ന്നേ കു​റ​ഞ്ഞ​തും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ 400 ട്രോ​ള​ർ ബോ​ട്ടു​ക​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കും ആ​ഴ​ക്ക​ട​ലി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കാ​നു​ള്ള അ​നു​മ​തി അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​നും ഹ​ർ​ത്താ​ലി​നും ഇ​ട​യാ​ക്കി​യ​ത്.
ഹ​ർ​ത്താ​ൽ ഹാ​ർ​ബ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു.