കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണ​ം ന​ട​ത്തി
Monday, March 1, 2021 10:53 PM IST
ച​വ​റ: ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (യു​റ്റി​യു​സി) യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ച്ച വി​ഭാ​ഗ​മാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍.
ഈ ​തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യു​റ്റി​യു​സി യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​തു​ള​സീ​ധ​ര​ന്‍​പി​ള്ള​യും ആ​ര്‍​എ​സ്പി ച​വ​റ വെ​സ്റ്റ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഡി.​സു​നി​ല്‍​കു​മാ​റും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.
ആ​ര്‍​എ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍, ആ​ര്‍​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ലാ​ലു, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, എ​സ്.​ശോ​ഭ, ജ​യ​ല​ക്ഷ്മി, എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക​രു​ണാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.