ഉയിർപ്പിന് യുഡിഎഫ്; ഉശിരോടെ എൽഡിഎഫും
Wednesday, March 3, 2021 10:36 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ആ​രോ​ടും പ്ര​ത്യേ​കി​ച്ച് മ​മ​ത​യോ വി​മു​ഖ​ത​യോ പ്ര​ക​ടി​പ്പി​ച്ച ച​രി​ത്രം കൊ​ല്ല​ത്തി​ന് ഇ​ല്ല. തു​ട​ക്ക​കാ​ല​ത്ത് കോ​ൺ​ഗ്ര​സി​നോ​ടാ​യി​രു​ന്നു ആ​ഭി​മു​ഖ്യ​മെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​രെ അ​ക​റ്റി നി​ർ​ത്തി​യ അ​നു​ഭ​വ​മാ​ണ് ക​ശു​വ​ണ്ടി​യു​ടെ നാ​ടി​നു​ള്ള​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നു​ള്ള അ​വ​സ​ര​മാ​ണ് വ​ന്നു​ചേ​ർ​ന്നി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ഉ​ശി​രോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​ണ് എ​ൽ​ഡി​എ​ഫ് അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ 25 ഡി​വി​ഷ​നു​ക​ളും ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​ണ്ഡ​ലം. ക​രീ​പ്പു​ഴ, കു​രീ​പ്പു​ഴ വെ​സ്റ്റ്, നീ​രാ​വി​ൽ, അ​ഞ്ചാ​ലും​മൂ​ട്, ക​ട​വൂ​ർ, മ​തി​ലി​ൽ, തേ​വ​ള്ളി, വ​ട​ക്കും​ഭാ​ഗം, ആ​ശ്രാ​മം, ഉ​ളി​യ​ക്കോ​വി​ൽ, ഉ​ളി​യ​ക്കോ​വി​ൽ ഈ​സ്റ്റ്, ക​ട​പ്പാ​ക്ക​ട, ക​ല്ലും​താ​ഴം, മ​ങ്ങാ​ട്, അ​റു​നൂ​റ്റി​മം​ഗ​ലം, ചാ​ത്തി​നാം​കു​ളം, ക​രി​ക്കോ​ട്, തി​രു​മു​ല്ല​വാ​രം, താ​മ​ര​ക്കു​ളം, പ​ള്ളി​ത്തോ​ട്ടം, പോ​ർ​ട്ട്, ക​ച്ചേ​രി, കൈ​ക്കു​ള​ങ്ങ​ര, മു​ള​ങ്കാ​ട​കം, ത​ങ്ക​ശേ​രി എ​ന്നി​വ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ൾ. പ​ന​യ​വും തൃ​ക്ക​രു​വ​യു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.
തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലേ​യ്ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ 1957-ലെ ​ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ എ.​എ.​റ​ഹി​മി​നാ​യി​രു​ന്നു വി​ജ​യം. ആ​ർ​എ​സ്പി​യി​ലെ ടി.​കെ.​ദി​വാ​ക​ര​നാ​യി​രു​ന്നു എ​തി​രാ​ളി. 1960-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​എ.​റ​ഹിം സി​പി​ഐ​യി​ലെ പി.​കെ.​സു​കു​മാ​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
1965-ൽ ​ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ കോ​ൺ​ഗ്ര​സി​ന് ഹാ​ട്രി​ക് വി​ജ​യം സ​മ്മാ​നി​ച്ചു. തോ​റ്റ​ത് ടി.​കെ.​ദി​വാ​ക​ര​ൻ. ഒ​രു ക​ക്ഷി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല. എ​ന്നാ​ൽ 67-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​കെ.​ദി​വാ​ക​ര​ൻ ഹെ​ൻ​ട്രി ഓ​സ്റ്റി​നെ ത​റ​പ​റ്റി​ച്ചു. 70-ലും ​ദി​വാ​ക​ര​ന് ഒ​പ്പ​മാ​യി​രു​ന്നു വി​ജ​യം. സി​പി​എ​മ്മി​ലെ പി.​കെ.​സു​കു​മാ​ര​നെ​യാ​ണ് അ​ദ്ദേ​ഹം ക​ട​പു​ഴ​ക്കി​യെ​റി​ഞ്ഞ​ത്.
അ​ന്ന് ആ​ർ​എ​സ്പി​യും സി​പി​ഐ​യും കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. 77-ൽ ​സി​പി​എ​മ്മി​ലെ എ​ൻ.​പ​ദ്മ​ലോ​ച​ന​നെ ആ​ർ​എ​സ്പി​യി​ലെ എ​സ്.​ത്യാ​ഗ​രാ​ജ​ൻ തോ​ൽ​പ്പി​ച്ചു.
1980 ആ​യ​പ്പോ​ൾ രാ​ഷ്ട്രീ​യ​ചി​ത്രം മാ​റി. കോ​ൺ​ഗ്ര​സ് മു​ന്ന​ണി വി​ട്ട് ആ​ർ​എ​സ്പി ഇ​ട​തു​പ​ക്ഷ​ത്ത് ചേ​ക്കേ​റി. അ​ന്ന് ആ​ർ​എ​സ്പി​യി​ലെ ക​ട​വൂ​ർ ശി​വ​ദാ​സ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി.​വി.​പ​ദ്മ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
1982-ൽ ​ക​ട​വൂ​ർ ശി​വ​ദാ​സ​ൻ യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​യ്ക്ക് മാ​റി ആ​ർ​എ​സ്പി​യി​ലെ എ​സ്.​ത്യാ​ഗ​രാ​ജ​നെ മു​ട്ടു​കു​ത്തി​ച്ചു. 87-ൽ ​ക​ട​വൂ​രി​ന്‍റെ ഹാ​ട്രി​ക് സ്വ​പ്നം പൂ​വ​ണി​ഞ്ഞി​ല്ല. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യ ബാ​ബു​ദി​വാ​ക​ര​ന് മു​ന്നി​ൽ അ​ദ്ദേ​ഹം അ​ടി​യ​റ​വ് പ​റ​ഞ്ഞു. 1991-ൽ ​കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ച്ച ക​ട​വൂ​ർ ശി​വ​ദാ​സ​ൻ എ​തി​രാ​ളി ബാ​ബു​ദി​വാ​ക​ര​നെ മ​ല​ർ​ത്തി​യ​ടി​ച്ച് പ്ര​തി​കാ​രം തീ​ർ​ത്തു.
1996-ൽ ​ക​ട​വൂ​രും ബാ​ബു​ദി​വാ​ക​ര​നും ആ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. ജ​യി​ച്ച​ത് ബാ​ബു​ദി​വാ​ക​ര​ൻ. 2001-ൽ ​ബാ​ബു​ദി​വാ​ക​ര​ൻ ക​ളം മാ​റി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം ആ​ർ​എ​സ്പി​യി​ലെ പ്ര​ഫ.​ക​ല്ല​ട വി​ജ​യ​ത്തെ തോ​ൽ​പ്പി​ച്ചു.
2006-ൽ ​ബാ​ബു​ദി​വാ​ക​ര​ൻ സി​പി​എ​മ്മി​ലെ പി.​കെ.​ഗു​രു​ദാ​സ​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി. മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യി സി​പി​എം വെ​ന്നി​ക്കൊ​ടി നാ​ട്ടി. 2011-ലും ​ഗു​രു​ദാ​സ​ന് ത​ന്നെ​യാ​യി​രു​ന്നു വി​ജ​യം. കോ​ൺ​ഗ്ര​സി​ലെ കെ.​സി.​രാ​ജ​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
2016-ൽ ​അ​റി​യ​പ്പെ​ടു​ന്ന ന​ട​ൻ​കൂ​ടി​യാ​യ എം.​മു​കേ​ഷ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത് സി​പി​എ​മ്മി​ന് കൊ​ല്ല​ത്ത് ഹാ​ട്രി​ക് വി​ജ​യം സ​മ്മാ​നി​ച്ചു. കോ​ൺ​ഗ്ര​സി​ലെ സൂ​ര​ജ് ര​വി​യാ​ണ് മു​കേ​ഷി​ന് മു​ന്നി​ൽ നി​ഷ്പ്ര​ഭ​നാ​യ​ത്.
ര​ണ്ടാ​മ​ങ്ക​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ മു​കേ​ഷ് അ​ണി​യ​റ​യി​ൽ തു​ട​ങ്ങി​ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​മാ​ണ് സി​പി​എം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹാ​ട്രി​ക് തോ​ൽ​വി​യി​ൽ നി​ന്ന് യു​ഡി​എ​ഫി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ക​ര​ക​യ​റ്റാ​ൻ ആ​രാ​യി​രി​ക്കും രം​ഗ​ത്തി​റ​ങ്ങു​ക എ​ന്ന​റി​യാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി കാ​ത്തി​രി​ക്ക​ണം.
മു​കേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തോ​ടെ താ​ര​മ​ണ്ഡ​ലം എ​ന്ന പ​രി​വേ​ഷം ചാ​ർ​ത്ത​പ്പെ​ട്ട എ​ൻ​ഡി​എ​യും ക​രു​ത്ത​നും പൊ​തു​സ​മ്മ​ത​നു​മാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. പ്ര​ത്യേ​കി​ച്ചും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി​ക്ക് നി​ർ​ണാ​യ​ക ശ​ക്തി​യാ​യി വ​ള​രാ​ൻ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ.