ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, March 4, 2021 1:58 AM IST
പു​ന​ലൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഐ​ക്ക​ര​ക്കോ​ണം വി​ജീ​ഷ് ഭ​വ​നി​ൽ വ​ട്ട​പ്പ​ട​യി​ലെ ക​രി​ക്ക​ത്തി​ൽ വീ​ട്ടി​ൽ താ​മ​സ​ക്ക​രാ​യ അ​നീ​ഷാ​ണ് (35) മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ലെ വി​ള​ക്കോ​ട് മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

പു​ന​ലൂ​രി​ൽ നി​ന്നും ക​ല​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ലോ​റി​യു​ടെ പു​റ​ക് ഭാ​ഗ​ത്ത് ത​ട്ടി റോ​ഡി​ൽ വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നീ​ഷി​നെ​യും, സു​ഹൃ​ത്തി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും അ​നീ​ഷ് ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ: അം​ബി​ക. ര​ണ്ട് മ​ക്ക​ളു​ണ്ട്.