കോവൂർ കുഞ്ഞുമോന്‍ ഇടതു സ്ഥാനാർഥി
Thursday, March 4, 2021 11:02 PM IST
കൊല്ലം: കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആർഎസ്പി-ലെനിനസ്റ്റ് സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് അറിയിച്ചു. എൽഡിഎഫ് നിർദേശം അനുസരിച്ച് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്.
യുഡിഎഫ് ആർഎസ്പി ഇപ്പോൾ മൂവർ സംഘത്തിന്‍റെ പിടിയി ലാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് ഇരുനൂറോളം പ്രവർത്തകർ വിവിധ പാർട്ടികളിൽ നിന്ന് ആർഎസ്പി ലെനിനിസ്റ്റിൽ ചേർന്നതായും നേതാക്കൾ അഅറിയിച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി
പാ​ലി​ക്ക​ണം: ​ജി​ല്ലാ ക​ള​ക്ട​ര്‍

കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തിെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഗൂ​ഗി​ള്‍ യോ​ഗം വ​ഴി വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന സ്‌​ക്വാ​ഡം​ഗ​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സ​മ​യ​ത്തു​ണ്ടാ​കു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണം.
ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന ത​ല​ത്തി​ലു​ള്ള കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ബ് കളക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍ അ​വ​ത​രി​പ്പി​ച്ചു. എഡിഎം ​അ​ല​ക്‌​സ് പി. ​തോ​മ​സ്, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, ഡിഎംഒ ​ഡോ ആ​ര്‍ ശ്രീ​ല​ത, സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.