കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കും
Friday, March 5, 2021 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കും. സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം.
മൂ​ന്നു ത​വ​ണ വി​ജ​യി​ച്ച ഐ​ഷാ പോ​റ്റി ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ല. ര​ണ്ടു ത​വ​ണ മ​ൽ​സ​രി​ച്ച വ​രെ ഒ​ഴി​വാ​ക്കു​ന്ന സി​പി​എം തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഐ​ഷാ പോ​റ്റി ഒ​ഴി​വാ​കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച വ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന സി​പി​എം തീ​രു​മാ​ന​ത്തി​ൽ ഇ​ള​വു ന​ൽ​കി​യാ​ണ് ബാ​ല​ഗോ​പാ​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ച​ത്.
പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ ബാ​ല​ഗോ​പാ​ൽ എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന-​ദേ​ശീ​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. സി​പി​എം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഈ 58 ​കാ​ര​ൻ ഇ​പ്പോ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​ണ്. രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
ഐ​ഷാ​പോ​റ്റി​യെ ഒ​ഴി​വാ​ക്കു​ന്ന​തി​ൽ ചി​ല​യി​ട​ങ്ങ​ളി​ലെ പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ചി​ല മേ​ഖ​ല​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച അ​വ​സാ​ന തീ​രു​മാ​നം ഇ​തു​വ​രെ ആ​യി​ട്ടി​ല്ല. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​ൻ ഇ​പ്പോ​ഴും ശ്ര​മം തു​ട​രു​ക​യാ​ണ്. ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ടു​പ്പ​ക്കാ​രെ കൊ​ണ്ട് സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ സാ​ധ്യ​ത എ​ന്ന് പ്ര​ചാ​ര​വേ​ല​യും ചി​ല​ർ ന​ട​ത്തി​വ​രു​ന്നു​ണ്ട്.
മ​ണ്ഡ​ല​ക്കാ​രാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ര​ശ്മി​ക്കും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​റി​നു​മാ​ണ് ഇ​പ്പോ​ൾ മു​ൻ​തൂ​ക്കം. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു നി​ന്ന് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ കൊ​ണ്ടു​വ​രാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.
അ​വ​സാ​ന വാ​ക്ക് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ​താ​യി​രി​ക്കു​മെ​ന്നു മാ​ത്രം. എ​ൻ​ഡി​എ​യു​ടെ പ്രാ​ഥ​മി​ക പ​രി​ഗ​ണ​നാ​പ്പ​ട്ടി​ക​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​യ്ക്ക​ൽ സോ​മ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നീ പേ​രു​ക​ളാ​ണു​ള്ള​ത്. പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ന്നു വ​രു​ന്നു.