ബി​ജെ​പി​യു​ടെ വി​ജ​യ യാ​ത്ര​യ്ക്ക് ചാ​ത്ത​ന്നൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Saturday, March 6, 2021 11:40 PM IST
ചാ​ത്ത​ന്നൂ​ർ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യ്ക്ക് ചാ​ത്ത​ന്നൂ​രി​ൽ വ​ര​വേ​ല്പ് ന​ല്കി. താ​ല​പ്പൊ​ലി, വാ​ദ്യ​മേ​ള​ങ്ങ​ൾ, ക​ലാ​രു​പ​ങ്ങ​ൾ, മു​ത്തു​ക്കു​ടക​ൾ​ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് റീ​ജി​ണ​ൽ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ സ്വീ​ക​രി​ച്ച് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​മ്മേ​ള​ന സ്ഥ​ല​ത്തേ​യ്ക്ക് ആ​ന​യി​ച്ച​ത്.

സ്വീ​ക​ര​ണ സ​മ്മേ​ള​നം ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ണ്ണാ​മ​ലൈ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള അ​തി​ർ​ത്തി ക​ഴി​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഒ​ന്നാ​ണെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ലും ഇ​വ​ർ പ​ര​സ്പ​ര സ​ഹാ​യ​ക​ക്ഷി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ പിഎ​സ് സി പ​രീ​ക്ഷ​യെ​ഴു​തി തൊ​ഴി​ലി​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ഭാ​ര്യ​മാ​ർ​ക്കും മ​രു​മ​ക്ക​ൾ​ക്കും ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന ന​യ​മാ​ണ് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.​ വി​ജ​യ യാ​ത്ര​യു​ടെ ജി​ല്ല​യി​ലെ സ​മാ​പ​ന സ​മ്മേ​ള​ന​മാ​യി​രു​ന്നു ചാ​ത്ത​ന്നൂ​രി​ൽ.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​ടി.​ര​മേ​ശ്, എ.​സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കി​ഴ​ക്ക​നേല ​സു​ധാ​ക​ര​ൻ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​സ​ജ​ൻ ലാ​ൽ, രാ​ജി പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​ച​ന്ദ്ര മോ​ഹ​ൻ, ബി.​ഐ. ശ്രീനാ​ഗേ​ഷ്, ആ​ർ.​സു​രേ​ന്ദ്ര​നാ​ഥ്, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ത്യ​പാ​ല​ൻ, ജി​തി​ൻ ദേ​വ് ,കോ​ർ​ഡി​നേ​റ്റ​ർ മൈ​ല​ക്കാ​ട് മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.