പുനലൂർ മു​സ്ലീം​ലീ​ഗി​ന് ന​ൽ​കാ​നു​ള്ള നീ​ക്കത്തിൽ പ്രതിഷേധം
Saturday, March 6, 2021 11:40 PM IST
പു​ന​ലൂ​ർ: പുനലൂർ നി​യ​മ​സ​ഭാ സീ​റ്റ് മു​സ്ലീം​ലീ​ഗി​ന് ന​ൽ​കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ മ​റി​യി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ച്ച പു​ന​ലൂ​ർ സീ​റ്റി​ൽ ദ​യ​നീ​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി. ​നാ​ല്പ​തി​നാ​യി​ര​ത്തോ​ള​മാ​യി​രു​ന്നു ലീ​ഗി​നെ​തി​രെ മ​ത്സ​രി​ച്ച സിപിഐ സ്ഥാ​നാ​ർ​ഥി കെ.​രാ​ജു​വി​ന്‍റെ ഭൂ​രി​പ​ക്ഷം. മു​സ്ലീം ലീ​ഗി​ന് യാ​തൊ​രു സ്വാ​ധീ​ന​വു​മി​ല്ലാ​ത്ത പു​ന​ലൂ​രി​ൽ ലീ​ഗ് സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ന്നെ നെ​റി​കേ​ടാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​യ്ക്കു​ന്നു.

പ്ര​മു​ഖ​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ള്ള പു​ന​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ മ​ത്സ​രി​യ്ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.​ ഗ്രൂ​പ്പ​ടി​സ്ഥാ​നം നോ​ക്കാ​തെ ജ​ന​കീ​യ നേ​താ​ക്ക​ൾ ക​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.​ മു​സ്ലീം​ലീ​ഗ് മ​ത്സ​രി​ച്ചാ​ൽ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളും ഹി​ന്ദു ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളും യുഡി​എ​ഫി​ന് വ​ൻ​തോ​തി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. സിപിഐ​യി​ലെ ഭി​ന്ന​ത മു​ത​ലെ​ടു​ത്ത് കോ​ൺ​ഗ്ര​സി​ന് ഇ​വി​ടെ വി​ജ​യി​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.