ഇ​ര​വി​പു​ര​ത്ത് മേ​ൽ​വി​ലാ​സം ഉ​റ​പ്പി​യ്ക്കാ​ൻ...
Saturday, March 6, 2021 11:41 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ കൂ​റ് പു​ല​ർ​ത്തി​യ പാ​ര​ന്പ​ര്യ​മാ​ണ് ഇ​ര​വി​പു​ര​ത്തി​നു​ള്ള​ത്. കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചാ​ത്ത​ന്നൂ​രും ഇ​ര​വി​പു​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​നെ ഭൂ​രി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ്ര​തി​നി​ധീ​ക​രി​ച്ച​ത് ആ​ർ​എ​സ്പി​ക്കാ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ​ത്ത് ത​വ​ണ​യാ​ണ് ആ​ർ​എ​സ്പി​ക്ക് ഇ​വി​ടെ എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്.

ചാ​ത്ത​ന്നൂ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ടി​രു​ന്ന 1957-ലെ​യും 60-ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി​രു​ന്ന പി.​ര​വീ​ന്ദ്ര​നാ​ണ് വി​ജ​യി​ച്ച​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​എ​സ്പി​യി​ലെ വി.​കു​ഞ്ഞു​ശ​ങ്ക​ര​പ്പി​ള്ള​യെ​യും ര​ണ്ടാ​മൂ​ഴ​ത്തി​ൽ പി​എ​സ്പി​യി​ലെ ത​ന്നെ ഭാ​സ്ക​ര​പി​ള്ള​യെ​യു​മാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

65-ൽ ​കോ​ൺ​ഗ്ര​സി​ലെ അ​ബ്ദു​ൾ റ​ഹി​മാ​ണ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. സ്വ​ത​ന്ത്ര​നാ​യ ശ​ങ്ക​ര​ൻ ഉ​ണ്ണി​യാ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി. 67-ൽ ​ആ​ർ​എ​സ്പി​യി​ലെ ആ​ർ.​എ​സ്.​ഉ​ണ്ണി സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് കോ​ൺ​ഗ്ര​സി​ലെ കെ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ല​ർ​ത്തി​യ​ടി​ച്ചു.

70-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​എ​സ്.​ഉ​ണ്ണി എ​സ്ഒ​പി​യി​ലെ കാ​യി​ക്ക​ര ഷം​സു​ദീ​നെ തോ​ൽ​പ്പി​ച്ചു. 77-ൽ ​സ്വ​ത​ന്ത്ര​നാ​യ ആ​ർ.​എം.​പ​ര​മേ​ശ്വ​ര​ൻ ആ​ർ.​എ​സ്.​ഉ​ണ്ണി​ക്കെ​തി​രേ ഒ​രു കൈ​നോ​ക്കി​യെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ടി​ല്ല.

80-ലും 82-​ലും ആ​ർ.​എ​സ്.​ഉ​ണ്ണി​ക്കെ​തി​രേ മ​ത്സ​രി​ച്ച നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ മു​സ്ലിം​ലീ​ഗി​ലെ എ.​യൂ​നു​സ്കു​ഞ്ഞും പ​ച്ച​തൊ​ട്ടി​ല്ല. അ​ടു​പ്പി​ച്ചു​ള്ള അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​ങ്ങ​നെ ജ​ന​വി​ധി ഉ​ണ്ണി​ച്ചേ​ട്ട​ന് അ​നു​കൂ​ല​മാ​യി.

87-ൽ ​ആ​ർ​എ​സ്പി​യി​ലെ വി.​പി.​രാ​മ​കൃ​ഷ്ണ​പി​ള്ള​യ്ക്കെ​തി​രേ കൂ​ടി എ.​യൂ​നു​സ്കു​ഞ്ഞ് മ​ത്സ​രി​ച്ച് നോ​ക്കി​യെ​ങ്കി​ലും പ​രാ​ജ​യ​ത്തി​ന്‍റെ ഹാ​ട്രി​ക് രു​ചി​ക്കാ​നാ​യി​രു​ന്നു വി​ധി. 91-ൽ ​വ​ട​ക്കു​നി​ന്നു​ള്ള പി.​കെ.​കെ.​ബാ​വ​യെ രം​ഗ​ത്തി​റ​ക്കി​യു​ള്ള മു​സ്ലിം​ലീ​ഗി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം​ക​ണ്ടു. വി.​പി.​രാ​മ​കൃ​ഷ്ണ​പി​ള്ള​യെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

96-ൽ ​ഒ​രി​ക്ക​ൽ കൂ​ടി ആ​ർ​എ​സ്പി​യി​ലെ വി.​പി.​രാ​മ​കൃ​ഷ്ണ​പി​ള്ള​യും ലീ​ഗി​ലെ എ.​യൂ​നു​സ്കു​ഞ്ഞും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യെ​ങ്കി​ലും ജ​ന​വി​ധി രാ​മ​കൃ​ഷ്ണ​പി​ള്ള​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. അ​ടു​ത്ത മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ലും ലീ​ഗ് വ​ട​ക്കു​നി​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്തെ​ങ്കി​ലും ക്ല​ച്ച് പി​ടി​ച്ചി​ല്ല.

2001-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​ലെ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​റി​നെ​യും 2006-ൽ ​കെ.​എം.​ഷാ​ജി​യെ​യും 2011-ൽ ​കെ.​എം.​ഷാ​ജി​യെ​യും കെ​ട്ടു​കെ​ട്ടി​ച്ച് എ.​എ.​അ​സീ​സ് ഹാ​ട്രി​ക് വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

ഇ​ട​തു​പ​ക്ഷ​ത്താ​യി​രു​ന്ന ആ​ർ​എ​സ്പി മു​ന്ന​ണി വി​ട്ട​തോ​ടെ 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ത്രം മാ​റി. അ​ടു​പ്പി​ച്ചു​ള്ള നാ​ലാം വി​ജ​യ​ത്തി​ന് ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ എ.​എ അ​സീ​സി​ന് സി​പി​എ​മ്മി​ലെ പു​തു​മു​ഖം എം.​നൗ​ഷാ​ദി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യേ​ണ്ടി വ​ന്നു. മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സി​പി​എം അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

ഇ​ര​വി​പു​രം നി​ല​നി​ർ​ത്താ​നു​ള്ള നി​യോ​ഗം ഇ​ക്കു​റി​യും സി​പി​എം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് നൗ​ഷാ​ദി​നെ ത​ന്നെ​യാ​ണ്. ആ​ർ​എ​സ്പി​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന് മു​ൻ മ​ന്ത്രി ബാ​ബു ദി​വാ​ക​ര​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും മ​ത്സ​രി​ക്കും. കൈ​വി​ട്ട പ​ഴ​യ ത​ട്ട​ക​മാ​യ ഇ​ര​വി​പു​രം തി​രി​ച്ച് പി​ടി​ക്കു​ക എ​ന്ന​ത് ആ​ർ​എ​സ്പി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​ശ്നം കൂ​ടി​യാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല.

മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗം അ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന 23 ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​ണ്ഡ​ലം. കോ​യി​ക്ക​ൽ, കോ​ള​ജ്, പാ​ൽ​ക്കു​ള​ങ്ങ​ര, അ​മ്മ​ൻ​ന​ട, വ​ട​ക്കേ​വി​ള, പ​ള്ളി​മു​ക്ക്, അ​യ​ത്തി​ൽ, കി​ളി​കൊ​ല്ലൂ​ർ, പു​ന്ത​ല​ത്താ​ഴം, പാ​ല​ത്ത​റ, മ​ണ​ക്കാ​ട്, കൊ​ല്ലൂ​ർ​വി​ള, ക​യ്യാ​ല​യ്ക്ക​ൽ, വാ​ഴ​ത്തും​ഗ​ൽ, ആ​ക്കോ​ലി​ൽ, തെ​ക്കും​ഭാ​ഗം, ഇ​ര​വി​പു​രം, ഭ​ര​ണി​ക്കാ​വ്, തെ​ക്കേ​വി​ള, മു​ണ്ട​യ്ക്ക​ൽ, പ​ട്ട​ത്താ​നം, ക​ന്‍റോ​ൺ​മെ​ന്‍റ്, ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം എ​ന്നി​വ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ൾ.

ല​ക്ഷ​ണ​മൊ​ത്തൊ​രു തൊ​ഴി​ലാ​ളി മ​ണ്ഡ​ല​മെ​ന്ന് ഇ​ര​വി​പു​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഏ​റെ അ​ധി​വ​സി​ക്കു​ന്നു. ന​ഗ​ര​മേ​ഖ​ല​യി​ൽ ഇ​ട​ത്ത​ര​ക്കാ​രും ഏ​റെ​യു​ണ്ട്. ക​ശു​വ​ണ്ടി മു​ത​ലാ​ളി​മാ​രു​ടെ ആ​സ്ഥാ​ന​ങ്ങ​ളും നേ​ര​ത്തേ ഇ​വി​ട​മാ​യി​രു​ന്നു. അ​തെ​ല്ലാം ഇ​ന്ന് അ​തി​ർ​ത്തി ക​ട​ന്നു.