പത്തനാപുരം: വനിതാ ദിനാചരണം മൂന്ന് സമ്മേളനങ്ങളോടെ ഇന്ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഗാന്ധിഭവന് സര്‍വീസ് പ്രൊവൈഡിംഗ് സെന്റര്‍, ഗാന്ധിഭവന് കെല്‍സ ലീഗല്‍ എയ്ഡ് ക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
രാവിലെ 9.30 ന് പത്തനാപുരം ജോയിന്റ് ആര്‍ടിഒ ഷീബാ രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനവും നിയമബോധന ക്ലാസും പത്തനാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോള്‍ പി.കെ. ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന് സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന് മുഖ്യസന്ദേശം നല്‍കും.
ഉച്ചയകഴിഞ്ഞ് രണ്ടുമുതല്‍ നടക്കുന്ന വനിതാ സംഗമം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. വിജയയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ ബ്ലോക്ക്് പഞ്ചായത്ത് മെമ്പര്‍ ഷീജ ഷാനവാസ്, സൂസന് തോമസ് എന്നിവര്‍ പ്രസംഗിക്കും.
വനിതാദിനാചരണത്തിന്റെ സമാപന സമ്മേളനവും ഗാര്‍ഹിക പീഡന നിരോധന നിയമ സെമിനാറും പ്രിന്‍സിപ്പല്‍ സബ് ജഡ്ജും കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ ഡോണി തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പത്തനാപുരം ശിശുവികസന പ്രോജക്ട് ഓഫീസര്‍ എം.ആര്. കൃഷ്ണ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ രംഗങ്ങളിലെ വനിതാ പ്രതിഭകളെ ആദരിക്കും. ലീഗല്‍ കൗണ്‍സിലര്‍മാരായ എസ്. രശ്മി, ബീനാ വിന്‍സന്റ്് എന്നിവര്‍ നിയമബോധന ക്ലാസിനും ഗാര്‍ഹികപീഡന നിരോധന നിയമ സെമിനാറിനും നേതൃത്വം നല്‍കും.
സിഡിഎസ് ചെയര്‍പേഴ്സണ്‍ എല്‍. ഗീതാകുമാരി, ഗാന്ധിഭവന് എസ്പിസി കമ്മിറ്റി അംഗം സീനത്ത് അയൂബ്, ലീഗല്‍ പാനല്‍ ചെയര്മാന് എ.സി. വിജയകുമാര്‍, ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്, ഷെല്‍ട്ടര്‍ഹോം സൂപ്രണ്ട് ആര്. ഷൈമ, കൗണ്‍സിലര്‍ സ്നേഹ മേരി ബിനു, ടി.ആര്. ശ്രീദേവി എന്നിവര്‍ പ്രസംഗിക്കും.
പ്രാര്‍ഥനാവാരം
പത്തനാപുരം : അന്‍പത് നോമ്പ് അനുബന്ധിച്ചുള്ള പ്രാര്‍ഥനാവാരം ഇന്നു മുതല്‍ 14 വരെ ഗാന്ധിഭവനില്‍ നടക്കും. തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പ്രാര്ഥനാവാരത്തിന്റെ ഒന്നാം ദിവസം ഉദ്ഘാടനം ചെയ്യും.
പുത്തൂര്‍ മൈലംകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. പി. തോമസ് അധ്യക്ഷത വഹിക്കുന് യോഗത്തില്‍ ജീവകാരുണ്യപ്രവര്‍ത്തക ചിന്നമ്മാ ജോണ്‍ സന്ദേശം നല്‍കും.
റവ. സി.ഒ. ജോസഫ് റമ്പാന്, ഫാ. ജോണ്‍ സ്ലീബാ, ഫാ. വി. തോമസ്, ഫാ. തോമസ് മാത്യു, ഫാ. മാത്യു ടി. ജോര്‍ജ് എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രാര്‍ഥനായോഗം ഉദ്ഘാടനം ചെയ്യുകയും സന്ദേശം നല്‍കുകയും ചെയ്യും. 14 ന് നടക്കുന്ന സമാപന പ്രാര്‍ഥന മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യുകയും മുഖ്യസന്ദേശം നല്‍കുകയും ചെയ്യും.