കു​ണ്ട​റ​യി​ൽ വി​ജ​യ​പ്ര​തീ​ക്ഷ
Thursday, April 8, 2021 10:43 PM IST
ഹെൻറി ജോൺ കല്ലട

കു​ണ്ട​റ: അ​ടു​ത്തെ​ങ്ങു​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ വാ​ശി​യേ​റി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു മൂ​ന്നു മു​ന്ന​ണി​ക​ളും കു​ണ്ട​റ​യി​ൽ​കാ​ഴ്ച​വ​ച്ച​ത്. പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ​ങ്ങും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല എ​ന്ന​ത് മ​ണ്ഡ​ല​ത്തി​ൽ ശാ​ന്ത​മാ​യി പോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.
കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ 73.92 ശ​ത​മാ​നം പോ​ളിം​ഗ് ആ​ണ് ന​ട​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ൾ ക്കും ​പ്ര​തീ​ക്ഷ വ​ള​ർ​ത്തി​യെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഓ​രോ മു​ന്ന​ണി​ക​ൾ​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി കൊ​ണ്ട് ഒ​രു മു​ന്ന​ണി​ക്കും അ​വ​ര​വ​ർ​ക്ക് ല​ഭി​ക്കു​ന്ന വോ​ട്ടി​നെ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താ​ൻ ആ​വി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.
എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളും എ​ൻ​ഡി​എ​യും മാ​തൃ​കാ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​തെ​ങ്കി​ലും ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ചാ​രി​ച്ച​ത്ര വോ​ട്ടു​ക​ൾ ല​ഭി​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. യൂ ​ഡി എ​ഫ് പ​ക്ഷ​ത്ത് ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ്. പി ​സി വി​ഷ്ണു​നാ​ഥ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭൂ​രി​പ​ക്ഷം എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ പ്ര​തി​ക​ര​ണ​വും തു​റ​ന്ന അ​ഭി​പ്രാ​യ​വും വി​ഷ്ണു​നാ​ഥി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് തി​ള​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന വാ​ദ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ത്യ​സ​ന്ധ​ത​യ്ക്ക് ഒ​രു വോ​ട്ട് എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം.
ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ജെ.​മേ​ഴ്സി​ക്കു​ട്ടി അ​മ്മ തി​ക​ഞ്ഞ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച മ​ഹാ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ന്‍റെ പൊ​രു​ൾ. മ​ണ്ഡ​ല​ത്തി​ൽ മ​റ്റ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് എ​ത്തും​മു​മ്പേ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഇ​റ​ങ്ങി​യ​താ​ണ് മ​ന്ത്രി​കൂ​ടി​യാ​യ സ്ഥാ​നാ​ർ​ഥി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. നാ​ടാ​കെ നി​റ​ഞ്ഞു​നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ന്നാ​യി ന​ട​ത്തി​യി​ട്ടു​ള്ള പ​രി​ച​യ​സ​മ്പ​ന്ന​ത മു​ത​ൽ​കൂ​ട്ടാ​ക്കി​യാ​ണ് സ്ഥാ​നാ​ർ​ഥി മു​ന്നോ​ട്ടു കു ​തി​ച്ച​ത്.
എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി വ​ന​ജ​വി​ദ്യാ​ധ​ര​ൻ അ​ഴി​മ​തി​ര​ഹി​ത​മാ​യ ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന് വേ​ണ്ടി​യാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​ന് മ​ങ്ങ​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ വോ​ട്ടെ​ണ്ണ​ലും കാ​ത്തി​രി​പ്പാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​ൻ​ഡി​എ ക്കും ​ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ. ജ​ന​ഹി​തം തി​രി​ച്ച​റി​യാ​ൻ ഇ​നി കു​റ​ച്ചു ദി​വ​സ​ങ്ങ​ളേ​യു​ള്ളൂ.