ക്ഷീരകർഷകരെ ആശങ്കയിലാക്കി അനാപ്ലാസാ, തൈലേറിയ രോഗം
Friday, April 9, 2021 11:51 PM IST
ശാ​സ്താം​കോ​ട്ട:​പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി ക​ന്നു​കാ​ലി​ക​ളി​ൽ അ​നാ​പ്ലാ​സാ, തൈ​ലേ​റി​യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി കി​ടാ​രി​ക​ൾ ചാ​വു​ക​യും ചെ​യ്തു. പ​ടി​ഞ്ഞാ​റെ ക​ല്ല​ട കോ​യി​ക്ക​ൽ ഭാ​ഗം വാ​ർ​ഡി​ലാ​ണ് രോ​ഗം വ്യാ​പി​ക്കു​ന്നു.
പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​ട​ഞ്ഞാ​റേ​ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന കി​ടാ​രി​ക​ളി​ലാ​ണ് ഇ​ത് ആ​ദ്യം ക​ണ്ട​ത്. ഇ​ത് മ​റ്റ് ക​ന്നു​കാ​ലി​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​ന്പ് ഇ​ങ്ങ​നെ വി​ത​ര​ണം ചെ​യ്ത കി​ടാ​രി​ക​ളി​ൽ ഒ​രെ​ണ്ണം ച​ത്തു. ഉ​ട​മ​സ്ഥ​ൻ പ​ടി. ക​ല്ല​ട മു​ഗാ​ശു​പ​ത്രി​യു​മാ​യ ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും മ​ര​ണ​കാ​ര​ണം മ​റ്റ് ചി​ല​താ​ണെന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്ന​ത്രേ. തു​ട​ർ​ന്ന് കൂ​ടു​ത​ൽ കി​ടാ​രി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണി​ച്ച​തോ​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​നാപ്ലാ​സ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ‌
പ​ടി​ഞ്ഞാ​റെ ക​ല്ല​ട മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ അ​നാ​സ്ഥ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. ആ​ദ്യം ച​ത്ത കി​ടാ​രി​യു​ടെ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ, മ​ര​ണ​ശേ​ഷം പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തു​ക​യോ ചെ​യ്തി​രു​ന്നെങ്കി​ൽ രോ​ഗം വ്യാ​പ​ക​മാ​കി​ല്ലാ​യി​രു​ന്നു.​ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് മ​റ്റ് ഡോ​ക്ട​ർ​മാ​രെ കൊ​ണ്ട് വ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഇ​ത് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യ ശേ​ഷം കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യോ മ​റ്റോ ഇ​ല്ലാ​തെ കി​ടാ​രി​ക​ളെ വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് ആ​ക്ഷേ​പം.​ ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത ഭു​രിഭാഗം കി​ടാ​രി​ക​ൾ​ക്കും വി​വി​ധ രോ​ഗ​ങ്ങ​ൾ ഉ​ണ്ടെന്നും പറയപ്പെടുന്നു. അ​ടി​യ​ന്തി​ര​മാ​യി മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്തെ ക​ന്നുകാ​ലി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും കി​ടാ​രി​ക​ൾ ച​ത്ത ഉ​ട​മ​സ്ഥ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.