ജ​ടാ​യു​വി​ന്‍റെ മ​ണ്ണി​ല്‍ പ്ര​തീ​ക്ഷ​യോ​ടെ മു​ന്ന​ണി​ക​ൾ
Friday, April 9, 2021 11:53 PM IST
പി ​സ​നി​ല്‍​കു​മാ​ര്‍
അ​ഞ്ച​ല്‍ : സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ച​ട​യ​മം​ഗ​ല​ത്ത് ഇ​ക്കു​റി ന​ട​ന്ന​ത് വാ​ശി​യേ​റി​യ പോ​രാ​ട്ടം ത​ന്നെ​യാ​ണ്. ഇ​ട​തു​മു​ന്ന​ണി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സി​പി​ഐ​യു​ടെ ദേ​ശീ​യ നേ​താ​വ് ജെ.​ചി​ഞ്ചു റാ​ണി മ​ത്സ​രി​ച്ച​പ്പോ​ള്‍ കെ​പി​സി​സി അം​ഗ​വും ച​ട​യ​മം​ഗ​ല​ത്തെ സ​ജീ​വ സ​നി​ധ്യ​വു​മാ​യ എം​.എം ന​സീ​റി​നെ ത​ന്നെ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യ യു​ഡി​എ​ഫ് ന​ട​ത്തി​യ​ത് മി​ക​ച്ച മ​ത്സ​രം. എ​ന്‍​ഡി​എ ആ​ക​ട്ടെ യു​വ​മോ​ര്‍​ച്ച​യു​ടെ ജി​ല്ല അ​ധ്യ​ക്ഷ​ന്‍ വി​ഷ്ണു പ​ട്ട​ത്താ​ന​ത്തെ ത​ന്നെ മ​ത്സ​രി​പ്പി​ച്ച് ഇ​വി​ടെ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കി.
എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കൂ​ട്ട​ലും കി​ഴി​ക്ക​ലി​ലു​മാ​ണ് മു​ന്ന​ണി​ക​ള്‍, ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ച് ജ​യ​പ​രാ​ജ​യ സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തു​ന്നു.
സി​റ്റിം​ഗ് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യ​ത്തി​ന​പ്പു​റം എ​ല്‍​ഡി​എ​ഫ് ഒ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ്ര​മു​ഖ വ​നി​താ നേ​താ​വി​നെ ത​ന്നെ മ​ത്സ​ര​ത്തി​നാ​യി എ​ത്തി​ച്ച് വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​നാ​കും എ​ന്ന് ത​ന്നെ​യാ​ണ് ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കി​ല്ലെന്നു ത​റ​പ്പി​ച്ചു​പ​റ​യു​ന്ന ഇ​ട​തു​മു​ന്ന​ണി ഒ​റ്റെ​ക്കെ​ട്ടാ​യി മ​ത്സ​ര​ത്തെ നേ​രി​ട്ടു​വെ​ന്നും വി​ജ​യം സു​നി​ശ്ചി​ത​മാ​ണ് എ​ന്നും ആ​വ​ര്‍​ത്തി​ക്കു​ന്നു.
അ​തേ​സ​മ​യം ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ​യു​ള്ള ഒ​രു പ്ര​മു​ഖ നേ​താ​വി​നെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി ഇ​ട​തു​പ​ക്ഷ ആ​ധി​പ​ത്യം ത​ക​ര്‍​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പ്ര​ത്യാ​ശി​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഉ​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യും യു​ഡി​എ​ഫി​ലെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ങ്കി​ലും വി​ജ​യി​ച്ചു ക​യ​റാ​ന്‍ ക​ഴി​യു​മെ​ന്ന് യു​ഡി​എ​ഫ് ക്യാ​മ്പ് പ​റ​യു​ന്നു.
ആ​ദ്യം മ​ണ്ഡ​ലം മു​സ്ലീം ലീ​ഗി​ന് ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ല്ല എ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.
എ​ന്നാ​ല്‍ യു​വ​മോ​ര്‍​ച്ച ജി​ല്ല പ്ര​സി​ഡന്‍റും ബി​ജെ​പി​യു​ടെ യു​വ നേ​താ​വും കൂ​ടി​യാ​യ വി​ഷ്ണു പ​ട്ട​ത്താ​ന​ത്തെ ത​ന്നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ത്രി​കോ​ണ മ​ത്സ​രം എ​ന്ന​തി​ല്‍ ഉ​പ​രി ത​ങ്ങ​ളു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ച​ട​യ​മം​ഗ​ലം പി​ടി​ച്ചെ​ടു​ക്കു​ക ത​ന്നെ​യാ​ണ് എ​ന്‍​ഡി​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല​ട​ക്കം ഈ ​ക​രു​ത​ല്‍ എ​ന്‍​ഡി​എ ആ​വ​ര്‍​ത്തി​ച്ചു.
ഇ​ട​തു​വ​ല​ത് മു​ന്ന​ണി​ക​ള്‍​ക്കൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​രു​പ​ക്ഷെ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും മു​ക​ളി​ല്‍ പ്ര​ച​ര​ണം ന​ട​ത്താ​ന്‍ എ​ന്‍​ഡി​എ​യ്ക്ക് സാ​ധി​ച്ചു. വി​ജ​യി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​യു​ന്ന എ​ന്‍​ഡി​എ വി​ജ​യി​ക്കാ​ന്‍ ആ​യി​ല്ലെങ്കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വ​യ്ക്കു​ന്നു.
എ​ന്താ​യാ​ലും ജ​ന​ഹി​തം അ​റി​യാ​ന്‍ ഇ​നി​യും മൂ​ന്നാ​ഴ്ച കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​ത് മു​ന്ന​ണി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ട​യി​ലെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു​.