ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Saturday, April 10, 2021 11:28 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : വാ​റ്റു കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇവ പി​ടി​ച്ചെ​ടു​ത്ത​ത്. കു​ല​ശേ​ഖ​ര​പു​രം, ആ​ദി​നാ​ട് തെ​ക്ക്, മ​ഠ​ത്തി​ൽ മു​ക്കി​ന് തെ​ക്കു​വ​ശം ഉ​ള്ള ത​ട്ടാ​ശേരി​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ താ​മ​സി​ക്കു​ന്ന താ​ത്കാ​ലി​ക ഷെ​ഡി​ൽ നി​ന്നു​മാ​ണ് 10 ലി​റ്റ​ർ ചാ​രാ​യ​വും 120 ലി​റ്റ​ർ കോ​ട​യും 35 ലി​റ്റ​ർ സ്പെ​ൻ​ഡ് വാ​ഷും ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ സ​മ​യം ചാ​രാ​യം വാ​റ്റി കൊ​ണ്ടി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ കൂ​ട്ട​ത്തോ​ടെ നായ്ക്ക​ളെ അ​ഴി​ച്ചു വി​ട്ട ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

​ഇ​യാ​ളു​ടെ പേ​രി​ൽ ചാ​രാ​യം വാ​റ്റി​യ കു​റ്റ​ത്തി​നും. കോ​ട സൂ​ക്ഷി​ച്ചു വ​ച്ച​തി​നും അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ മ​ക​ൻ സ​മാ​ന കേ​സി​ൽ​പ്പെ​ട്ട ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. പ്രീ​വ​ന്‍റീവ്‌ ഓ​ഫീ​സ​ർ പി ​എ​ൽ വി​ജി​ലാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി ​സ​ന്തോ​ഷ്, കെ ​സു​ധീ​ർ ബാ​ബു, കി​ഷോ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ ജി ​ശി​വ​ൻ​കു​ട്ടി​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.