അ​തി​ര്‍​ത്തി ത​ര്‍​ക്കം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കുത്തേറ്റു
Sunday, April 11, 2021 10:53 PM IST
അ​ഞ്ച​ല്‍ : അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ്‌ പ്ര​സി​ഡ​ന്‍റ് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഏ​രൂ​ര്‍ പാ​ണ​യം ഷി​ജു വി​ലാ​സ​ത്തി​ല്‍ ഷി​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
സം​ഭ​വ​ത്തി​ല്‍ പാ​ണ​യം ചെ​റു​പ്പ​ച്ച വീ​ട്ടി​ല്‍ അ​നീ​ഷ്കു​മാ​ർ എ​ന്ന​യാ​ളെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ത്തേ​റ്റ ഷി​ബു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ സാം​കു​ട്ടി​യും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ അ​നീ​ഷ്‌​കു​മാ​റും ത​മ്മി​ല്‍ നാ​ളു​ക​ളാ​യി വ​സ്തു​വി​ന്‍റെ അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
ഇ​ന്ന​ലെ​യും ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ഇ​വി​ടേ​യ്ക്ക് എ​ത്തി​യ ഷി​ബു​വി​നെ അ​നീ​ഷ്‌ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​നീ​ഷ്‌ കു​മാ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നും വെ​ട്ടു​ക​ത്തി​യും ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ത്തി. പ​രി​ക്കേ​റ്റ ഷി​ബു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.