വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു
Monday, April 12, 2021 11:14 PM IST
കൊ​ല്ലം: ജ​ലവി​ഭ​വ വ​കു​പ്പി​ൽ ദീ​ർ​ഘ കാ​ല​മാ​യി ജോ​ലി നി​ർ​വഹ​ണം ന​ട​ത്തു​ന്ന എ​ച്ച്ആ​ർ വി​ഭാ​ഗ​മാ​യ പ​ന്പ് - വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർമാ​ർ, മീ​റ്റ​ർ റീ​ഡ​ർ, വ​ർ​ക്ക​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള അ​ധി​കൃ​ത തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ല വി​ഭ​വ വ​കു​പ്പ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റെ കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി എ​ച്ച്ആ​ർ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു.
സ​മ​രം സം​ഘ​ട​നാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​റ​ഹീം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​രെ​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​ൻ അഞ്ചു മു​ത​ൽ 30 വ​ർ​ഷ​ക്കാ​ല​മാ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ച്ച്ആ​ർ ജീ​വ​ന​ക്കാ​രെ പെ​ൻ​ഷ​നും റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ല്ലാ​തെ പി​രി​ച്ചു​വി​ടു​ന്ന ജ​ല വി​ഭ​വ വ​കു​പ്പ് ന​ട​പ​ടി തൊ​ഴി​ലാ​ളി വി​രു​ദ്ധ​വും വ​ഞ്ച​നാ​പ​ര​വു​മാ​യ നി​ല​പാ​ടാ​ണെ​ന്ന് എ.​റ​ഹീം​കു​ട്ടി പ​റ​ഞ്ഞു. ഇ​തി​ന​കം പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രെ തി​രി​ച്ച് എ​ടു​ക്കു​ക​യും തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ പ്രക്ഷോഭത്തി​ന് ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൊ​റോ​ണ​ക്കാ​ല​ത്ത് ജീ​വ​ന​ക്കാ​രെ ആ​രേ​യും പി​രി​ച്ചു​വി​ടി​ല്ലെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് ജ​ല വി​ഭ​വ വ​കു​പ്പ് ന​ട​പ​ടി​യെ​ന്ന് എ.​റ​ഹീം​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.
സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ പേ​രൂ​ർ അ​പ്പു​കു​ട്ട​ൻ പി​ള്ള, കേ​ര​ള​പു​രം ഹ​സ്‌​സ​ൻ, എ​ഴു​ത്താ​ണി വ​ഹാ​ബ്, ച​ന്ദ​ത്തോ​പ്പ് നൗ​ഷാ​ദ്, ശൂ​ര​നാ​ട് ജോ​ണ്‍​കു​ട്ടി. ഞാ​റ​ക്ക​ൽ സു​നി​ൽ, ആ​ർ.​കെ രാ​ജേ​ഷ് നാ​യ​ർ, ബി. ​ബാ​ബു​രാ​ജ്, ജെ.​മ​നോ​ജ്, എ​സ്.​മ​നു, ആ​ർ. അ​ജ​യ​കു​മാ​ർ, തു​ള​സീ​ധ​ര​ൻ പി​ള്ള, ബി. ​ഷാ​ജി, ജി.​സു​ഭാ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.