ക​ണി കാ​ണാ​ൻ കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ളെ​ത്തി
Monday, April 12, 2021 11:14 PM IST
പ​ത്ത​നാ​പു​രം : വി​ഷു എ​ത്തി​യ​തോ​ടെ കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ളു​മാ​യി വ്യാ​പാ​രി​ക​ള്‍ എ​ത്തി തു​ട​ങ്ങി. വി​ഷു​ക​ണി​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക​ളി​ൽ പ്ര​ധാ​ന​മാ​ണ് കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ൾ.
ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ളാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് വി​ഗ്ര​ഹ​ങ്ങ​ള്‍ എ​ത്തു​ന്ന​ത്.
എ​ന്നാ​ല്‍ ഇ​ക്കു​റി രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​മു​ള്ള വ്യാ​പാ​രി​ക​ളാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ളി​മ​ണ്ണി​ലും പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രി​സി​ലു​മു​ള്ള വി​ഗ്ര​ഹ​ങ്ങ​ളാ​ണ​ധി​ക​വും. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും സം​ഘ​ങ്ങ​ളാ​യി എ​ത്തി​യി​രി​ക്കു​ന്ന ഇ​വ​ര്‍ പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ശേ​ഷ​മാ​ണ് ചാ​യം തേ​ച്ച് മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത വ​ലി​പ്പ​ത്തി​ലും വ​ര്‍​ണ​ങ്ങ​ളി​ലു​മു​ള്ള​താ​ണ് പ്ര​തി​മ​ക​ള്‍. വ​ലി​പ്പ​മ​നു​സ​രി​ച്ചാ​ണ് വി​ല. 50 രൂ​പ മു​ത​ല്‍ 300 വ​രെ​യാ​ണ് വി​ല. ഫൈ​ബ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള​തി​ന് വി​ല ഇ​തി​ലും കൂ​ടും. വി​ഷു​വി​ന് ര​ണ്ടാ​ഴ്ച്ച മു​ന്‍​പെ എ​ത്തി​യ വ്യാ​പാ​രി​ക​ള്‍ കൂ​ടു​ത​ലും പാ​ത​യോ​ര​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് പ്ര​തി​മ​ക​ള്‍ വി​ല്‍​ക്കു​ന്ന​ത്. സീ​സ​ണ്‍ ക​ഴി​ഞ്ഞ് ബാ​ക്കി​യു​ള്ള​വ ന​ഗ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ വി​ല്‍​ക്കും. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​മ​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​ത്.