കോവിഡ്: ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സ​മി​തി
Monday, April 12, 2021 11:14 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​വും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും അ​നു​ബ​ന്ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്, പാ​രി​പ്പ​ള​ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജി​ല്ലാ ആ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക് ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ല​ക്ട​ര്‍ വി​ശ​ദ​മാ​ക്കി.
ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലും ബീ​ച്ചു​ക​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും മാ​ന​ദ​ണ്ഡ പാ​ല​നം ക​ര്‍​ശ​ന​മാ​ക്കി. പാ​ര്‍​ക്കു​ക​ളി​ലെ സ​ന്ദ​ര്‍​ശ​ന സ​മ​യം വൈ​കു​ന്നേ​രം ആ​റു വ​രെ നി​ജ​പ്പെ​ടു​ത്തി. വാ​ഹ​ന​നി​യ​ന്ത്ര​ണം, അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി ന​ട​ത്തും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ആ​ള്‍​കൂ​ട്ടം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല, ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. താ​ലൂ​ക് ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ഊ​ര്‍​ജി​ത​മാ​ക്കു​വാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.
സ​ബ് ക​ളക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, എ​ഡി​എം അ​ല​ക്‌​സ്. പി. ​തോ​മ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.