അ​ശാ​സ്ത്രീ​യ മ​ത്സ്യ​ക്കു​ളം നി​ര്‍​മാ​ണം; മ​ഴ​വെ​ള്ളം വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി
Tuesday, April 13, 2021 11:05 PM IST
ചോ​ഴി​യ​ക്കോ​ട് : കു​ള​ത്തു​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ല്‍ വെ​ള്ളം വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. പോ​ലീ​സും വി​ല്ലേ​ജ് അ​ധി​കൃ​ത​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.
കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് സു​മ മ​ന്ദി​ര​ത്തി​ല്‍ പ്ര​സ​ന്ന​യു​ടെ വീ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​ത്. പ്ര​സ​ന്ന​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി സ്വ​കാ​ര്യ​വ്യ​ക്തി മീ​ന്‍​കു​ളം നി​ര്‍​മി​ച്ചി​രു​ന്നു. കു​ളം നി​ര്‍​മി​ച്ച​തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് വെ​ള്ളം ക​യ​റാ​ന്‍ കാ​ര​ണ​മെ​ന്ന് പ്ര​സ​ന്ന ആ​രോ​പി​ക്കു​ന്നു.
കു​ളം നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ദ്യ വേ​ള​യി​ല്‍ ത​ന്നെ പ്ര​സ​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഉ​പാ​ധി​ക​ളോ​ടെ ഇ​വി​ടെ കു​ളം നി​ര്‍​മി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യു സം​ഘ​വും വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ ഷീ​ല സ​ത്യ​നും അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ട് ആ​യ​തി​നാ​ല്‍ അ​പ​ക​ടാ​വ​സ്ഥ​ക്ക് കാ​ര​ണം ആ​യേ​ക്കും എ​ന്ന​തി​നെ തു​ട​ര്‍​ന്നും രാ​ത്രി​യി​ല്‍ വീ​ണ്ടും മ​ഴ​പെ​യ്താ​ല്‍ വെ​ള്ളം വീ​ട്ടി​ലേ​ക്ക് ക​യ​റു​മെ​ന്നു​മു​ള്ള​തി​നാ​ല്‍ പ്ര​സ​ന്ന​യും കു​ടും​ബ​ത്തെ​യും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.
തു​ട​ര്‍​ന്ന് ഇ​രു​കൂ​ട്ട​രെ​യും കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​ത്രീ​യ​ത കൊ​ണ്ട​ല്ല വെ​ള്ളം വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​തെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ഴ​യി​ല്‍ റോ​ഡി​ലൂ​ടെ​യു​ള്ള വെ​ള്ളം ഉ​ള്‍​പ്പ​ടെ ഒ​ലി​ച്ചു കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​ണ് കാ​ര​ണം എ​ന്നും കു​ളം നി​ര്‍​മി​ച്ച ഷ​മീ​ര്‍​ഷാ പ​റ​യു​ന്നു. വെ​ള്ളം ഒ​ഴി​കി​പോ​കാ​ന്‍ ചാ​ല് നി​ര്‍​മി​ക്കാ​ന്‍ വീ​ട്ടു​ട​മ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഷ​മീ​ര്‍ പ​റ​യു​ന്നു.