മ​ഴ പെ​യ്താ​ൽ പു​ന​ലൂ​ർ ന​ഗ​രം വെ​ള്ള​ക്കെ​ട്ടാ​ൽ നി​റ​യും
Tuesday, April 13, 2021 11:07 PM IST
പു​ന​ലൂ​ർ: ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പു​ന​ലൂ​ർ ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ പു​ന​ലൂ​ർ കോ​ളേ​ജ് ജം​ഗ്ഷ​നി​ലും കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ അ​ണ്ട​ർ​ഗ്രൗ​ണ്ട് പാ​ത​യി​ലും അ​തി​ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ട​ത്.

പു​ന​ലൂ​ർ എ​സ് എ​ൻ കോ​ളേ​ജി​ന് സ​മീ​പം രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് വി​ക​ലാം​ഗ​നാ​യ വ്യാ​പാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ആ​ണ് ഉ​ണ്ടാ​യ​ത്.

ഇ​തേ സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​ഞ്ഞ​വ​ർ​ഷം പെ​യ്ത​മ​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും വെ​ള്ളം ഇ​ര​ച്ചു സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് ക​യ​റി വ്യാ​പാ​രി​ക​ൾ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ഓ​ട​ക​ളും വൃ​ത്തി​യാ​ക്കു​ക​യും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​ത് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​യി​രു​ന്നു.

ഇ​പ്പോ​ൾ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ റോ​ഡ് നി​ർ​മാ​ണം ആ​ണ് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​യ​ത്.

വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ ബി​എം ലെ​വ​ൽ ടാ​റി​ങ് ആ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ബി​സി ലെ​വ​ൽ ടാ​റി​ങ് കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന തോ​ടു​കൂ​ടി ഓ​ട​ക​ൾ എ​ല്ലാം ത​ന്നെ തെ​ളി​ച്ചു വെ​ള്ളം ഓ​ട​ക​ളി​ൽ എ​ത്തു​ന്ന ത​ല​ത്തി​ലേ​ക്കു​ള്ള നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് മാ​ലി​ന്യം ഓs​ക​ളി​ൽ അ​ടി​ഞ്ഞ​ത് കൊ​ണ്ടാ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു.