പാ​ര്‍​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​നം തോ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി
Thursday, April 15, 2021 11:06 PM IST
അ​ഞ്ച​ല്‍: പെ​ട്രോ​ള്‍ കു​റ​വ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​ക്ക​ല്‍​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ത്തി​യ​പ്പോ​ള്‍ സ​മീ​പ​ത്തെ തോ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.

സി​പി​എം അ​ല​യ​മ​ണ്‍ ലോ​ക്ക​ല്‍​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​സീ​മി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ തോ​ട്ടി​ല്‍ ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​യ അ​സീം വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​നം കു​റ​വാ​യ​തി​നാ​ല്‍ ക​രു​കോ​ണ്‍ പാ​ര്‍​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ഇ​രു​ച​ക്ര വാ​ഹ​നം വ​യ്ക്കു​ക​യും പി​ന്നീ​ട് സു​ഹൃ​ത്തി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ രാ​വി​ലെ സ്ഥ​ല​ത്ത് എ​ത്തി​യ​വ​ര്‍ കാ​ണു​ന്ന​ത് ക​രു​കോ​ണ്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പു​ല്ല​ഞ്ഞി​യോ​ടു തോ​ട്ടി​ല്‍ വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ര്‍​സി ബു​ക്ക്‌, മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ അ​ട​ക്ക​മു​ള്ള​വ​യും ന​ഷ്ട്ട​മാ​യി​ട്ടു​ണ്ട്. പ​രാ​തി​യെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് വാ​ഹ​നം ക​രയ്​ക്കെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം ക​രു​കോ​ണി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് വാ​ഹ​നം തോ​ട്ടി​ല്‍ ത​ള്ളി​യ​തെ​ന്നാ​ണ് അ​സീ​മി​ന്‍റെ ആ​രോ​പ​ണം. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.