മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം
Friday, April 16, 2021 10:55 PM IST
കൊ​ല്ലം : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് മ​ദ്യ​ശാ​ല​ക​ളെ ഒ​ഴി​വാ​ക്കി​യ​ത് മ​ദ്യ​ലോ​പി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് രാ​ജ്യ​ത്ത് 64 ദി​വ​സം ന​ട​പ്പി​ലാ​ക്കി​യ മ​ദ്യ​നി​രോ​ധ​നം രോ​ഗ​വ്യാ​പ​നം ത​ട​യാ​നും സ​മൂ​ഹ​ത്തി​ൽ ഗു​ണ​ക​ര​മാ​യ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ കോ​വി​ഡ് - 19 ന്‍റെ ഭീ​ഷ​ണി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കു​ടും​ബ​വ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സു​സ്ഥി​തി​യേ​യും നി​ല​നി​ൽ​പ്പി​നേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹ​മ​നഃ​സാ​ക്ഷി ഉ​ണ​ർ​ത്താ​ൻ ല​ഹ​രി വി​രു​ദ്ധ വ​ർ​ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​റ്റി.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ർ​ഗീ​ൻ, എ​സ്. സ്റ്റീ​ഫ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, എം. ​മാ​നു​വ​ൽ, മേ​ഴ്സി യേ​ശു​ദാ​സ്, ഇ.​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, ബി. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി ലി​യോ​ണ്‍, സ​ന്തോ​ഷ് സേ​വ്യ​ർ, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.