കൂ​ടു​ത​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കും: ​ജി​ല്ലാ കള​ക്ട​ര്‍
Wednesday, April 21, 2021 11:01 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്.
കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി 3000 ഓ​ളം കി​ട​ക്ക​ക​ള്‍ ഒ​രു​ക്കും. രോ​ഗ​വ്യാ​പ​നം 25 ന് ​മു​ക​ളി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 144 ന് ​സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന​ക​ള്‍ ഒ​രു​പോ​ലെ വ്യാ​പി​പ്പി​ക്കും. ബീ​ച്ചു​ക​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന വേ​ന​ല്‍​ക്കാ​ല ക്യാ​മ്പു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ പാ​ല​നം ക​ര്‍​ശ​ന​മാ​ക്കും. വ​ര്‍​ക്ക് അ​റ്റ് ഹോം ​സൗ​ക​ര്യം വി​നി​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും, ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ.​ഡാ​നി​യ​ല്‍, സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന്‍, എ.​ഡി.​എം അ​ല​ക്‌​സ് പി.​തോ​മ​സ്, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ.​യൂ​സ​ഫ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി.​നാ​രാ​യ​ണ​ന്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍
ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം

കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​സ്‌​കും ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്ക​ണം. ജി​ല്ല​യി​ല്‍ ഡി​സം​ബ​ര്‍ വ​രെ 556 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. ഈ ​വ​ര്‍​ഷം 739 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.
ഏ​പ്രി​ലി​ല്‍ മാ​ത്രം 30 പേ​ര്‍ പോ​സി​റ്റീ​വാ​യി. വാ​ക്‌​സി​നെ​ടു​ത്ത​വ​രി​ല്‍ രോ​ഗ​ബാ​ധ കു​റ​വാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​ഗ്ര​ത​യാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ്വ​യം സു​ര​ക്ഷി​ത​രാ​കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ന​ല്‍​കി മാ​തൃ​ക​യാ​ക​ണം.