വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന
Wednesday, April 21, 2021 11:01 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള​ള സ്ഥ​ല​ങ്ങ​ളി​ലും ക​ണ്ട​യി​ന്‍​മെ​ന്റ് സോ​ണു​ക​ളി​ലു​മാ​ണ് ഇ​ത് ബാ​ധ​കം.
ക​ണ്ട​യി​ന്‍​മെ​ന്റ് സോ​ണു​ക​ളി​ല്‍ ഒ​രു വീ​ട്ടി​ല്‍ നി​ന്ന് ഒ​രാ​ള്‍ വീ​ത​വും പോ​സി​റ്റീ​വ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് എ​ല്ലാ​വ​രും പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്ത​ണം. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ളി​ട​ത്ത് വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വാ​ബ് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ന്റെ പ​രി​സ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.
ഇ​ന്ന​ലെ പോ​ലീ​സ്-​റെ​യി​ല്‍​വേ ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്കും പൂ​യ​പ്പ​ള്ളി, കു​ല​ശേ​ഖ​ര​പു​രം, ഇ​ള​മാ​ട്, ഏ​രൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട, ഇ​ര​വി​പു​രം, ആ​ദി​ച്ച​ന​ല്ലൂ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ര​വ പ​രി​ശോ​ധ​ന ന​ട​ന്നു. ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളും മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വും തു​ട​രു​മെ​ന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അ​റി​യി​ച്ചു.