കൃ​ത്യ​ത​യാ​ര്‍​ന്ന നി​രീ​ക്ഷ​ണം അ​നി​വാ​ര്യം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, April 22, 2021 10:46 PM IST
കൊല്ലം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജി​ല്ല​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കൃ​ത്യ​ത​യാ​ര്‍​ന്ന നി​രീ​ക്ഷ​ണ​വും വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ കള​ക്ട​റു​മാ​യ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ല്‍.
ക​ണ്ടെ​യി​ന്‍​മെന്‍റ് സോ​ണി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് രാ​ത്രി 7.30 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. മ​റ്റു​ള്ള​വ​യ്ക്ക് രാ​ത്രി ഒന്പ​ത് മ​ണി വ​രെ​യും. ടേ​ക്ക് എ​വേ കൗ​ണ്ട​റു​ക​ള്‍​ക്ക് 11 മ​ണി വ​രെ തു​ട​രാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ പ്രാ​ര്‍​ഥ​നാ സ​മ​യം രാ​ത്രി 10 ​വ​രെ മാ​ത്രം.
24, 25 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ശു​ചി​ത്വ​ദി​നം ആ​ച​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി-​ആ​രോ​ഗ്യ​വ​കു​പ്പ്-​പോ​ലീ​സ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഉ​ട​ന്‍ യോ​ഗം ചേ​രാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.