പ്ര​തി​രോ​ധം ഊ​ർ​ജ്ജി​ത​മാ​ക്കും
Thursday, April 22, 2021 10:46 PM IST
കു​ണ്ട​റ: ​പേ​ര​യം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്തി​ര യോ​ഗം തീ​രു​മാ​നി​ച്ചു.​
വ്യാ​പാ​രി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 9496468463, 9446246504, 8139877585 എ​ന്നീ ന​മ്പ​രു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തും. പേ​ര​യം പ്രൈ​മ​റി ഹെ​ൽ​ത്ത് സെന്‍ററിലേക്ക് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങും. വാ​ർ​ഡ്ത​ല കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ 27 ന​കം പൂ​ർ​ത്തീ​ക​രി​ക്കും. ക്ല​സ്റ്റ​ർ മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും. സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക ഡ​യ​റി​യും സാ​നി​റ്റൈ​സ​റും ഉ​ണ്ടാ​വ​ണം. പ​ള്ളി​ക​ളി​ലും അ​മ്പ​ല​ങ്ങ​ളി​ലും ക​ർ​മ​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. സോ​ഫി​യ ഐ​സ​ക്, ബി.​സു​രേ​ഷ്, ര​ജി​ത സ​ജീ​വ്, പി ​ര​മേ​ശ് കു​മാ​ർ, ബി. ​സ്റ്റാ​ഫോ​ർ​ഡ്, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, വി​നോ​ദ് പാ​പ്പ​ച്ച​ൻ, ഷാ​ജി വ​ട്ട​ത്ത​റ, റേ​ച്ച​ൽ ജോ​ൺ​സ​ൺ, എൻ .ഷേ​ർ​ലി, ആ​ലീ​സ് ഷാ​ജി, ലൈ​ലാ​മ്മ ഹെ​ൻ​ട്രി, ജി.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.