വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 8, 2021 10:42 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ -ആ​യൂ​ർ റോ​ഡി​ൽ കൈ​പ്പ​ള്ളി​മു​ക്കി​ല്‍ പ​ഴ​യ സൊ​സൈ​റ്റി ജം​ഗ്ഷ​നി​ലാ​ണ് പു​ല​ർ​ച്ചെ വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. എ​ഴു​പ​ത് വ​യ​സി​ന് മു​ക​ളി​ൽ തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് പ​ര​സ​ഹാ​യം ഇ​ല്ലാ​തെ ഒ​ന്ന് നി​വ​ർ​ന്നി​രി​ക്കാ​നോ ന​ട​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് എ​ത്തി വ​യോ​ധി​ക​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ ആ​കാം വ​യോ​ധി​ക​നെ ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ക​രു​തു​ന്ന​ത്. വെ​ള്ള​മു​ണ്ട് മാ​ത്ര​മാ​ണ് വേ​ഷം. അ​വ​ശ​ത​മൂ​ലം ഇ​യാ​ള്‍ സം​സാ​രി​ക്കു​ന്ന​ത് വ്യ​ക്ത​മ​ല്ല എ​ന്ന​തി​നാ​ല്‍ ആ​ളെ ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.