ആ​ദ്യ​ദി​ന അ​ട​ച്ചു​പൂ​ട്ട​ൽ വി​ജ​യ​ക​രം
Saturday, May 8, 2021 11:08 PM IST
കൊ​ട്ടാ​ര​ക്ക​ര: ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ച​തോ​ടെ അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ ആ​ദ്യ ദി​നം കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ജ​യ​പ്ര​ദ​മാ​യി​രു​ന്നു. പോ​ലീ​സ് ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ധി​ക​മു​ണ്ടാ​യി​ല്ല

കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ നി​ശ്ച​ല​മാ​യി​രു​ന്നു. അ​വ​ശ്യ സ​ർ​വീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഈ ​ലി​സ്റ്റി​ൽ പെ​ടാ​ത്ത ചി​ല സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ റോ​ഡു​ക​ളും വി​ജ​ന​മാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചു​രു​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും പി​ഴ ചു​മ​ത്തി. ടൗ​ണി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​ട​ച്ചി​രു​ന്നു. പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ പൂ​ർ​ണ​മാ​യും.

പൂ​യ​പ്പ​ള്ളി, ഓ​ട​നാ​വ​ട്ടം, വെ​ളി​യം, നെ​ടു​മ​ൺ​കാ​വ്, എ​ഴു​കോ​ൺ, നെ​ടു​വ​ത്തൂ​ർ, പു​ത്തൂ​ർ, കു​ള​ക്ക​ട, ക​ല​യ​പു​രം, മൈ​ലം, കോ​ട്ടാ​ത്ത​ല, വാ​ള​കം, കി​ഴ​ക്കേ തെ​രു​വ്, ഉ​മ്മ​ന്നൂ​ർ തു​ട​ങ്ങി​യ ചെ​റു ടൗ​ണു​ക​ളും നി​ശ്ച​ല​മാ​യി​രു​ന്നു. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ അ​സി​സ്റ്റ​ന്‍റ് എ​സ്.​പി.​ബി​ജു​മോ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​ട​തു യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ മി​ക്ക​യി​ട​ത്തും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ മ​രു​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഇ​വ​ർ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കും. അ​ട​ച്ചി​ട​ലി​ൽ ഇ​ള​വു​ണ്ടാ​കു​ന്ന​തു​വ​രെ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും സേ​വ​ന​വു​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി അ​റി​യി​ച്ചു.