സു​ര​ക്ഷ​യും ക​രു​ത​ലു​മൊ​രു​ക്കി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും
Monday, May 10, 2021 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​രു​ടെ സു​ര​ക്ഷ​യ്ക്കും വി​വി​ധ പ​ദ്ധ​തി​ക​ളൊ​രു​ക്കി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും. പോ​ലീ​സ്, റ​വ​ന്യു, എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ലെ​ല്ലാം ക​യ് മെ​യ് മ​റ​ന്ന് പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ണ്.

ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നും കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​നും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേശ​മാ​ണ് പോ​ലീ​സ് ന​ൽ​കി വ​രു​ന്ന​ത്. റൂ​റ​ൽ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന​ക​ൾ.​നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും ചി​ല​യി​ട​ങ്ങ​ളി​ൽ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞും ക​ട​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​തും യു​വാ​ക്ക​ളു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ളും തു​ട​രു​ന്ന​താ​യി പോ​ലീ​സ് വി​ല​യി​രി​ത്തി​യി​ട്ടു​ണ്ട്.​

ഇ​ത്ത​ര​മാ​ളു​ക​ളോ​ട് ഒ​രു ദ​യ​യും ഇ​നി മു​ത​ൽ വേ​ണ്ട എ​ന്നാ​ണ് തീ​രു​മാ​നം.​ ഇ​നി താ​ക്കീ​ത​ല്ല ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. റൂ​റ​ൽ എ​സ്പി കെ.​ബി ര​വി​യു​ടെ​യും എഎ​സ്പി ബി​ജു​മോ​ൻന്‍റേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ. രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ​ക്ക് പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​തു​മാ​ണ്.

റ​വ​ന്യു വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ത​ഹ​സീ​ൽ​ദാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നത്. എ​ന്തു​ സ​ഹാ​യ​ത്തി​നും സ​ന്ന​ദ്ധ​മാ​യി നി​ൽ​ക്കു​ക​യാ​ണ് ഫ​യ​ർ​ഫോ​ഴ്സും. മ​രു​ന്നു​ൾ​പ്പെ​ടെ ഏ​തു സ​ഹാ​യ​ത്തി​നും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ നി​ര​ന്ത​​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​ക്സൈ​സ് വി​ഭാ​ഗം. ഒ​ട്ടേ​റെ കേ​സു​ക​ൾ പി​ടി​ച്ചു ക​ഴി​ഞ്ഞു. വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ഫ്എ​ൽറ്റിസി​ക​ൾ ആ​രം​ഭി​ച്ചും സാ​മൂ​ഹ്യ അ​ടു​ക്ക​ള​ക​ൾ സ്ഥാ​പി​ച്ചും കോ​വി​ഡ് ര​ക്ഷാ​ക​വ​ചം തീ​ർ​ത്തു വ​രി​ക​യാ​ണ്. മൈ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ഫ്എ​ൽ​റ്റിസി മൈ​ലം എംജി​എം സ്കൂ​ളി​ൽ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. കോ​വി ഡി​ന്‍റെ ഒ​ന്നാം ഘ​ട്ടം മു​ത​ൽ ത​ന്നെ ഇ​വി​ടെ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ഫ്എ​ൽറ്റിസി ക​ല​യ​പു​രം സിഎ​സ്ഐ ആ​ശു​പ​ത്രി​യി​ലാ​ണ് തു​ട​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​നാ​യി സ​ഭാ​നേ​തൃ​ത്വം 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നെ​ടു​വ​ത്തൂ​ർ, വെ​ളി​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​യും അ​ടു​ക്ക​ള​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ടു​ക്ക​ള​ക​ളി​ൽ നി​ന്ന് വീ​ടു​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കും നി​ർ​ധന കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും.​ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും 25 രൂ​പ നി​ര​ക്കി​ൽ പൊ​തി​ച്ചോ​റും ന​ൽ​കും.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും നി​യു​ക്ത എംഎ​ൽഎ കെ.​എ​ൻ ബാ​ല​ഗോ​പാ​ലും കോ​വി​ഡിത​ര​രോ​ഗി​ക​ൾ​ക്ക് ഫോ​ൺ വ​ഴി​യു​ള്ള ചി​കി​ൽ​സ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​രു​ന്നും ഭ​ക്ഷ​ണ​വു​മു​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി​യെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ദു​രി​ത​കാ​ല​ത്തെ കീ​ഴ്പ്പെ​ടു​ത്താ​ൻ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​തെ​ന്ന് നി​യു​ക്ത എംഎ​ൽഎ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​രും ജാ​ഗ്ര​ത വെ​ടി​യ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.